ലോകം മുഴുവന്‍ കൊവിഡ് 19 വൈറസ് ഭീതിയിലാണ്. മുന്‍കരുതല്‍ മാത്രമാണ് വൈറസിനെ തുരത്താനുള്ള ഏക മാര്‍ഗം. വളരെ സങ്കീര്‍ണമായ ഈ സാഹചര്യത്തില്‍ രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
പുറത്തിറങ്ങാതെ കര്‍ശനമായും വീടുകളില്‍ തന്നെ കഴിയുവാനാണ് അധികൃതര്‍ പൊതുജനങ്ങള്‍ക്ക് നല്കുന്ന നിര്‍ദ്ദേശം. ഇതിന്റെ പശ്ചാത്തലത്തില്‍ കുറയധികം വാക്കുകളെഴുതിയ പോസ്റ്ററുമായി നില്ക്കുന്ന കൊച്ചു ബാലനിലാണ് സോഷ്യല്‍മീഡിയയുടെ കണ്ണുടക്കുന്നത്.
“എന്റെ അമ്മ ഒരു ഡോക്ടറാണ്. നിങ്ങളെ രക്ഷിക്കുവാന്‍ അമ്മ എന്നില്‍ നിന്നും അകന്ന് നില്‍ക്കുകയാണ്.
അമ്മയെ സഹായിക്കാന്‍ ദയവായി നിങ്ങള്‍ വീട്ടില്‍ തന്നെ ഇരിക്കാമോ?’ എന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. ഏറെ വൈകാരികമായ വാക്കുകള്‍ സോഷ്യല്‍മീഡിയയില്‍ കണ്ണീരണിയിക്കുകയാണ്.
അതേസമയം സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ഇറങ്ങി നടക്കുന്നവര്‍ക്കെതിരെ പോലീസ് നിയമനടപടി സ്വീകരിക്കുന്നുണ്ട്.