മൈസൂരികളുടെ വിഷം കലക്കി മീൻപിടുത്തം വ്യാപകമാകുന്നു; മലയാളികളെ വിഷമത്‌സ്യം കഴിപ്പിക്കുന്ന അന്യസംസ്ഥാനക്കാർക്കെതിരേ പ്രതിഷേധം വ്യാപകമാകുന്നു


കോ​ട്ട​യം: വി​ഷം ക​ല​ക്കി മീ​ന​ച്ചി​ലാ​റ്റി​ൽ മൈസൂരിൽനിന്നുള്ള തൊഴിലാളികൾ മീ​ൻപി​ടി​ക്കു​ന്ന​തി​നെ​തി​രേ വ്യാ​പ​ക​പ്ര​തി​ഷേ​ധം. മീ​ന​ച്ചി​ലാ​റ്റി​ലും കൈ​ത്തോ​ടു​ക​ളി​ലും മാ​ര​ക​വി​ഷം ക​ല​ക്കി മീ​ൻ പി​ടി​ക്കു​ന്ന​തി​നെ​തി​രെ​യാ​ണു നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. രാ​ത്രി​യി​ലാ​ണു മീ​ൻ പി​ടി​ക്കു​ന്ന​ത്. ഇ​തി​നാ​യി മാ​ര​ക​വി​ഷം പാ​ത്ര​ങ്ങ​ളി​ൽ കൊ​ണ്ടു​വ​ന്നു ആ​റ്റി​ൽ ക​ല​ക്കും. വ​ലി​യ ഒ​ഴുക്കി​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ വി​ഷം ക​ല​രുന്ന​തോ​ടെ മീ​ൻ മ​യ​ങ്ങി പൊ​ങ്ങി​ത്തു​ട​ങ്ങും.

ഇ​ങ്ങ​നെ പൊ​ങ്ങു​ന്ന മീ​നു​ക​ൾ വ​ല​യി​ൽ കോ​രി എ​ടു​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ദി​വ​സ​വും വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന മ​ത്സ്യ​ങ്ങ​ൾ അ​ട​ക്കം പി​ടി​കൂ​ടു​ന്ന​തി​നെ​തിരേ പ്ര​ദേ​ശ​ത്ത് വ്യാ​പ​ക​പ്ര​തി​ഷേ​ധ​മാ​ണ്. വി​ഷം ക​ല​ക്കി ദി​വ​സ​വും കി​ലോ​ക​ണ​ക്കി​നു മീ​നാ​ണു പി​ടി​ക്കു​ന്ന​ത്. കൂ​ട​ക​ളി​ൽ വെ​ള്ള​ത്തി​ൽ ത​ന്നെ സൂ​ക്ഷി​ക്കു​ന്ന മ​ത്സ്യം പി​റ്റേ​ദി​വ​സം പ്ര​ധാ​ന റോ​ഡ​രികി​ൽ ക​ച്ച​വ​ടം ന​ട​ത്തു​ക​യാ​ണു ചെ​യ്യു​ന്ന​ത്. ു

Related posts