ബെയ്ജിംഗ്: ചൈനയിലെ അമേരിക്കന്‍ നയതന്ത്രകാര്യാലയത്തില്‍ അജ്ഞാത രോഗം പടരുന്നതായി വിവരം. വിചിത്രമായ രോഗലക്ഷണങ്ങളെത്തുടര്‍ന്ന് ചൈനയിലെ അമേരിക്കന്‍ നയതന്ത്രകാര്യാലയത്തിലെ ഉദ്യോഗസ്ഥരെ അമേരിക്ക തിരികെ വിളിച്ചു.
ഗ്വാങ്ഷൗവിലെ അമേരിക്കന്‍ കോണ്‍സുലേറ്റില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമാണ് വിചിത്രമായ രോഗലക്ഷണങ്ങള്‍ കണ്ടെത്. വിചിത്ര ശബ്ദങ്ങളും അനുഭവങ്ങളുമാണ് രോഗലക്ഷണമായി ഇവരില്‍ കാണപ്പെട്ടതെന്നാണ് വിവരം.
വൈദ്യ പരിശോധനയില്‍ അസുഖബാധിതരെന്നു വ്യക്തമായവരെ അമേരിക്കയിലേക്ക് മടക്കിയയച്ചതായി ഔദ്യോഗിക വക്താവ് ഹീതര്‍ ന്യൂവര്‍ട്ട് പറഞ്ഞു. ആദ്യം ഒരു ഉദ്യോഗസ്ഥനു മാത്രമാണ് അസുഖ ബാധ കണ്ടത്.
പിന്നീട് ഇത് മറ്റു ചിലരിലേക്കും വ്യാപിച്ചതായി കണ്ടെത്തുകയായിരുന്നു. കൂടുതല്‍ പേര്‍ക്ക് അസുഖബാധയുണ്ടാകാനുള്ള സാധ്യത മുന്നില്‍കണ്ടാണ് ഉദ്യോഗസ്ഥരെ രാജ്യത്തേക്ക് മടക്കിയക്കുന്നത്.
ഇവരെ വിശദമായ വൈദ്യപരിശോധനക്ക് വിധേയമാക്കി, രോഗ ലക്ഷണങ്ങള്‍ വിലയിരുത്തുമെന്നും വക്താവ് പറഞ്ഞു. മുന്‍പ് ക്യൂബയിലെ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുഭവപ്പെട്ട രോഗലക്ഷണങ്ങളുമായി ഇതിന് ബന്ധമുണ്ടോയെന്നും പരിശോധിക്കും.
സ്ഥാനപതി കാര്യാലയത്തിലെ ഉദ്യോഗസ്ഥരില്‍ ഒരാള്‍ക്ക് വിചിത്രമായ രോഗലക്ഷണം പ്രത്യക്ഷപ്പെട്ടപ്പോള്ത്തന്നെ ചൈനീസ് അധികൃതര്‍ക്ക് അമേരിക്ക ആരോഗ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു.
വിചിത്രവും അസാധാരണവുമായ ശബ്ദം കേള്‍ക്കുകയും മര്‍ദ്ദം അനുഭവപ്പെടുകയും ചെയ്യുന്നതായിരുന്നു ഇയാളുടെ രോഗലക്ഷണം. തലച്ചോറിനുള്ള അസുഖബാധയാണ് രോഗകാരണമെന്നായിരുന്നു വിലയിരുത്തല്‍. പിന്നീട് ഇയാളുടെ ഭാര്യയ്ക്കും കുട്ടിക്കും സമാനമായ ലക്ഷണങ്ങള്‍ കണ്ടു.
മുന്‍പ് ക്യൂബയിലെ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് സമാനമായ അസുഖ ലക്ഷണങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. യു.എസ്., കാനഡ എന്നിവിടങ്ങളില്‍നിന്നുള്ള ഉദ്യോഗസ്ഥരെയും കുടുംബാംഗങ്ങളെയുമാണ് രോഗം ബാധിച്ചത്.
24 അമേരിക്കക്കാരിലും 10 കനേഡിയന്‍ ഉദ്യോഗസ്ഥരിലും സമാന രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. ഉച്ചത്തിലുള്ള ശബ്ദംകേള്ക്കല്, കേള്‍വി നഷ്ടപ്പെടല്‍ എന്നീ ലക്ഷണങ്ങളാണ് ചിലര്‍ക്കെങ്കില്‍ ഉറക്കത്തിനിടെ വലിയ ശബ്ദം കേള്‍ക്കുന്നപോലെ തോന്നുന്നുവെന്നതാണ് ചിലര്‍ പറയുന്നത്.
തലവേദന, ക്ഷീണം, ഓക്കാനം, ശ്രദ്ധ നഷ്ടപ്പെടല്‍ തുടങ്ങിയ ലക്ഷണങ്ങളും ഇവര്‍ പ്രകടിപ്പിക്കുന്നതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ച