ലോകത്ത് ഒരിടത്തും കണ്ടിട്ടില്ലാത്ത കുറേ കാര്യങ്ങളാണ് പപ്പുവ ന്യൂഗിനിയുടെ ഭാഗമായ ട്രോബ്രിയാന്ദ് ദ്വീപ് സമൂഹത്തില്‍ നിലനില്‍ക്കുന്നത്. ഇവിടുത്തെ 12000 വരുന്ന ട്രോബ്രിയന്ദ് എന്ന ഗോത്രവര്‍ഗ്ഗം ഇന്നും വളരെ വിചിത്രമായ ജീവിതശൈലിയും പാരമ്പര്യങ്ങളും പിന്തുടരുന്നവരാണ്. ഇവര്‍ പരസ്പ്പരം വഴക്കിടുകയോ, സംഘട്ടനങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യാറില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
പപ്പുവ ന്യൂഗിനിയിലെ ഈ ദ്വീപ് 1793ല്‍ ഡെനിസ് ഡേ ട്രോബ്രിയന്ദ് എന്ന കപ്പിത്താനാണ് കണ്ടുപിടിച്ചത്. അങ്ങനെയാണ് ഇതിനു ട്രോബ്രിയാന്ദ് ദ്വീപ് എന്ന പേരു വീണത്. 1894 ല്‍ മെത്തഡിസ്റ്റ് മിഷനറികളുടെ വരവോടെയാണ് ദ്വീപ് പുറംലോകമറിയുന്നത്. വിവാഹം ഇവിടെ വലിയ മഹത്വമുള്ള വിഷയമല്ല. ചെറുപ്പം മുതല്‍ ഒന്നിച്ചു കളിച്ചു വളരുന്നവര്‍ 12-14 വയസ്സാകുമ്പോള്‍ ഒരുമിച്ചു കഴിയാന്‍ തുടങ്ങുന്നു. എപ്പോള്‍ വേണമെങ്കിലും ഇവര്‍ക്ക് ബന്ധം പിരിയാവുന്നതാണ്. കൂടാതെ പരസ്പ്പര ധാരണയോടു കൂടി ഭാര്യമാരെ കൈമാറ്റം ചെയ്യുന്നതും ഇവിടെ നിയമവിരുദ്ധമല്ല. കുഞ്ഞുങ്ങള്‍ ജനിക്കുന്നത്തിനു കാരണം ലൈംഗിക ബന്ധവും ഗര്‍ഭധാരണവും അല്ലാതെ ദൈവത്തിന്റെ അനുഗ്രഹം ഒന്നുമാത്രമാണ് എന്ന് വിശ്വസിക്കുന്നവരാണ് ഈ ഗോത്രവര്‍ഗ്ഗം മുഴുവനും. ഇന്നും തങ്ങളുടെ പരമ്പരാഗത ആചാരരീതികളും വിശ്വാസ പ്രമാണങ്ങളും അതേപടി പിന്തുടരുന്ന ഇവരുടെ ജീവിത ശൈലിയുടെ അടിസ്ഥാനം തന്നെ അമിതമായ ലൈംഗിക ബന്ധത്തില്‍ അധിഷ്ടിതമാണ്.
അഭിപ്രായവ്യത്യാസങ്ങള്‍ക്ക് പരിഹാരമായി മുതിര്‍ന്നവര്‍ ഇടപെട്ട് ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ച് അതിലൂടെ സൗഹൃദം പുനസ്ഥാപിക്കുന്നതാണ് സ്ഥിരം രീതി. ഈ മത്സരങ്ങളില്‍ സ്ത്രീകളും പങ്കെടുക്കുന്നു എന്നതാണ് ഏറ്റവും കൗതുകകരം. ഉണങ്ങിയ വാഴയിലകള്‍ ഇവിടെ കറന്‍സിയായി ഉപയോഗിക്കുന്നു എന്നതാണ് രസകരം. സ്ത്രീകളാണ് ഇത് ശേഖരിക്കുന്നതും കൂടുതല്‍ പ്രചരിപ്പിക്കുന്നതും. വിദേശികള്‍ ഈ വാഴയില കറന്‍സികള്‍ വലിയ വിലകൊടുത്ത് ഇവരോട് വാങ്ങാറുണ്ട്. അമ്പതു വാഴയില കറന്‍സി ഒരു യൂറോക്ക് തുല്യമായി കണക്കാക്കുന്നു. വാഴയില കറന്‍സികൊണ്ട് ആഹാരസാധനങ്ങള്‍ വരെ കടകളില്‍ നിന്ന് ഇവര്‍ വാങ്ങാറുണ്ട്.