മൂന്ന് കാലുകളുള്ള പെണ്‍കുട്ടിയുടെ ചിത്രം വാട്ട്സ്ആപ്പ് പോലുള്ള സോഷ്യല്‍ മീഡികളില്‍ വൈറലാകുന്നു. മൂന്ന് കാലുകളുണ്ടെന്ന് തോന്നിക്കുന്ന കൗമാരക്കാരിയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ചൈനീസ് വംശജയാണെന്ന് തോന്നുന്ന പെണ്‍കുട്ടിയുടെ ചിത്രം കഴിഞ്ഞ ഡിസംബര്‍ മുതല്‍ തന്നെ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചയാണ്.
എന്നാല്‍ സൂക്ഷ്മമായ നിരീക്ഷണത്തില്‍ പെണ്‍കുട്ടിക്ക് മൂന്ന് കാലുകളില്ലെന്നും ഒപ്റ്റിക്കല്‍ ഇല്യുഷനാണ് നിങ്ങളുടെ കണ്ണുകളെ വഞ്ചിക്കുന്നതെന്ന് വ്യക്തമാണെന്നാണ് ഇപ്പോഴത്തെ കണ്ടെത്തല്‍. പെണ്‍കുട്ടി പിടിച്ചിരിക്കുന്ന പൂച്ചട്ടിയാണ് മൂന്നാമത്തെ കാല് പോലെ തോന്നിക്കുകയും കാഴ്ചക്കാരനെ കണ്‍ഫ്യൂഷനാക്കുകയും ചെയ്യുന്നത്.