കിടിലൻ മേക്കോവറുമായി മൈഥിലി ശക്തമായി തിരിച്ചെത്തുന്നു . മൈഥിലിയുടെ ഈ പുതിയ മാറ്റം കണ്ട് അന്പരപ്പിലാണ് ആരാധകർ. മെലിഞ്ഞ്, മുടി ക്രോപ്പ് ചെയ്ത ഒരു പുതിയ മൈഥിലി. സത്യത്തിൽ ഒറ്റ നോട്ടത്തിൽ ആരാധകർക്ക് പോലും തിരിച്ചറിയാൻ പ്രയാസമുള്ള ലുക്കിലാണ് ഇപ്പോൾ മൈഥിലി.ദേശീയ അവാർഡ് ജേതാവ് പ്രിയനന്ദന്റെ പാതിരാക്കാലത്തിലെ ശക്തമായ കഥാപാത്രത്തിലൂടെ തിരിച്ചു വരവിന് ഒരുങ്ങുകയാണ് താരം.
പാതിരാക്കാലം കോൽക്കത്ത ഫിലിം ഫെസ്റ്റിവലിൽ തെരഞ്ഞെടുക്കപ്പെട്ടതിന്റെ അഭിനന്ദന പോസ്റ്റിലാണ് മൈഥിലി പുതിയ രൂപത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നടൻ ഷൈൻ ടോം ചാക്കോ ആണ് ചിത്രം തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.രഞ്ജിത്തിന്റെ പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിലുടെ മലയാളത്തിൽ മിന്നിത്തിളങ്ങിയ നടിയാണ് മൈഥിലി. പിന്നീട് ഏതാനും ചിത്രങ്ങളിൽ അഭിനയിച്ചു. വിവാദങ്ങൾ പിന്നാലെ കൂടിയ നടിയായിരുന്നു മൈഥിലി.