മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനു പിന്നാലെ കുറ്റവാളികള്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കുമെന്ന ഉറപ്പു നല്കി മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ്.
മെയ് നാലിനാണ് രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തി ലൈംഗികമായി പീഡിപ്പിച്ച ദൃശ്യങ്ങള്‍ പുറത്ത് വന്നത്.
മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമാണിതെന്നും പ്രചരിക്കുന്ന വീഡിയോയില്‍ വസ്തുതയുണ്ടെങ്കില്‍ കുറ്റവാളികളെ പിടികൂടി പരമാവധി ശിക്ഷ നല്‍കുമെന്നും ബിരേന്‍ സിംഗ് മാധ്യമങ്ങളോടു പറഞ്ഞു.
ഹീനമായ കുറ്റകൃത്യമാണിതെന്നും ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. സംഭവത്തില്‍ കേന്ദ്ര വനിതാശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയും ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു.
തീര്‍ത്തും മനുഷ്യത്വരഹിതമായ സംഭവമാണിതെന്ന് സ്മൃതി ഇറാനി പറഞ്ഞു. മുഖ്യമന്ത്രി ബിരേന്‍ സിംഗുമായി സംസാരിച്ചുവെന്നും അന്വേഷണം ആരംഭിച്ചതായി അദ്ദേഹം അറിയിച്ചെന്നും സ്മൃതി ഇറാനി ട്വീറ്റ് ചെയ്തു.
അക്രമികള്‍ക്കെതിരെ തൗബാല്‍ ജില്ലയിലെ നോങ്പോക്ക് സെക്മായി പോലീസ് സ്റ്റേഷനില്‍ തട്ടിക്കൊണ്ടുപോകല്‍, കൂട്ടബലാത്സംഗം, കൊലപാതകം എന്നിവയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.