ബോളിവുഡിലെ മികച്ച ജോഡികളാണ് ഷാരുഖ് ഖാനും പ്രിയങ്ക ചോപ്രയും. ഡോണ്‍ എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയത്ത് സെറ്റിലുണ്ടായ രസകരമായൊരു കാര്യത്തെക്കുറിച്ചുള്ള വെളിപ്പെടുത്തൽ വൈറലായിരുന്നു.
സിനിമയില്‍ ഒരു ക്രിമിനലായിട്ടാണ് ഷാരുഖ് ഖാന് അഭിനയിക്കുന്നത്. പ്രിയങ്ക ചോപ്ര ഇന്റര്‍പോള്‍ ഓഫീസറായിട്ടും എത്തുന്നു. അതേസമയം ഇരുവരും പ്രണയിതാക്കള്‍ ആയിരുന്നു എന്നതാണ് മറ്റൊരു കാര്യം.
ഓണ്‍ സ്ക്രീനിലെ അവരുടെ പ്രകടനം കണ്ടതോടെ മികച്ച ജോഡികളായി വാഴ്ത്തപ്പെടുകയും ചെയ്തു.
അതേസമയം പ്രിയങ്കയും ഷാരുഖും യഥാര്‍ഥ ജീവിതത്തില്‍ ഡേറ്റിംഗ് നടത്തുന്നതായി ചില മാധ്യമങ്ങളില്‍ അന്നു കിംവദന്തികള്‍ പ്രചരിക്കുകയും ചെയ്തിരുന്നു. പിന്നീട് സത്യമെന്താണെന്ന് ആരാധകർ മനസിലാക്കുകയും ചെയ്തു.
ഡോണ്‍ 2 എന്ന ചിത്രത്തിൽ അഭിനയിക്കുന്പോൾ, അതിലൊരു രംഗം പ്രിയങ്കയെ ശരിക്കും ഭയപ്പെടുത്തിക്കളഞ്ഞു. സിനിമയില്‍ ഷാരുഖ് ഖാന് പ്രിയങ്കയുടെ കഴുത്തിനു കുത്തിപ്പിടിക്കുന്നൊരു രംഗം ഉണ്ടായിരുന്നു.
ആ സമയത്ത് ഷാരുഖ് കുറച്ച് സീരിയസ് ആയി ചെയ്തതോടെ പ്രിയങ്ക ഡയലോഗുകള്‍ പോലും മറന്നുപോയി. പൂര്‍ണമായും ശൂന്യമായൊരു അവസ്ഥയായിരുന്നു തനിക്കപ്പോള്‍ ഉണ്ടായതെന്നാണ് പിന്നീട് നടി വെളിപ്പെടുത്തിയത്.
ഷാരൂഖ് എന്റെ കഴുത്തില്‍ പിടിച്ചപ്പോള്‍ ഞാന്‍ പരിഭ്രാന്തയായി പോയി. അന്നേരം പറയാനുള്ള എന്റെ ഡയലോഗ് പോലും ഞാന്‍ മറന്നുപോയിരുന്നു.
ആ സമയത്ത് എന്താണ് സംസാരിക്കേണ്ടതെന്നു പോലും എന്റെ ഓര്‍മകളില്‍ ഇല്ലാതായി പോയി. ഇപ്പോള്‍ അതു വലിയ പ്രധാന്യമുള്ള കാര്യമൊന്നുമല്ല. എന്നാലും അതൊരിക്കലും ഞാന്‍ മറക്കില്ലെന്നും പ്രിയങ്ക പറയുന്നു. -പിജി