ചവറ: സർക്കാരിന്റെ വികസന പ്രവർത്തനങ്ങളിലും ഫയലുകൾ വേഗതയിൽ ആക്കുന്നതിനും ഉദ്യോഗസ്ഥർ കാര്യക്ഷമതയോടെ പ്രവർത്തിക്കണമെന്ന് എൻ.വിജയൻ പിള്ള എംഎൽഎ അഭിപ്രായപ്പെട്ടു.നീണ്ടകര താലൂക്ക് ആശുപത്രി കോമ്പൗണ്ടിൽ കാൻസർ സെന്ററിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു എംഎൽഎ.
എട്ട് മാസം കൊണ്ട് നിർമാണം പൂർത്തീകരിക്കും. വികസന പ്രവർത്തനങ്ങൾ നടക്കുമ്പോൾ സാധാരണക്കാരന്റെ സ്വപ്നങ്ങൾ യാഥാർഥ്യമാവുകയാണ്. രാഷ്ട്രീയം ജനങ്ങൾക്കു വേണ്ടിയുള്ള താകണം, മറിച്ച് വികസനത്തിനു തടസമാകരുത്. അടിത്തട്ടിൽ നിന്നുള്ള വികസനമാണ് ഇടതുപക്ഷ സർക്കാർ നടത്തിവരുന്നത്.
രണ്ട് വർഷം കൊണ്ട് 200 കോടി രൂപയുടെ വികസനമാണ് ചവറയിൽ നടപ്പിലാക്കുന്നത്. നീണ്ടകര താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി 46 കോടി രൂപയുടെ വികസന അനുമതി ആയെന്നും എൻ.വിജയൻ പിള്ള പറഞ്ഞു. ചടങ്ങിൽ ചവറ ബ്ലോക്ക് പ്രസിഡന്റ് കെ.തങ്കമണിപ്പിള്ള അധ്യക്ഷ വഹിച്ചു.
കെ.എ.നിയാസ് , എസ്.മായ , ബിന്ദു കൃഷ്ണണ കുമാർ , വിജയകുമാരി , ബിന്ദു സണ്ണി, എൻ.മോഹൻലാൽ, ഷീല, മോളി ഭവിയൻ, എം.നെപ്പോളിയൻ, ജി.സേതുനാഥൻ പിള്ള, കൊല്ലം ശേഖർ, കെട്ടിടവിഭാഗം എക്സിക്ക്യൂട്ടീവ് എൻജിനീയർ വി.ഐ നസീം ,മെഡിക്കൽ ഓഫീസർ ഡോ.റുബൈദത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
നീണ്ടകര കാൻസർ സെൻറ്ററിലെ പുതിയ കെട്ടിടത്തിന് എംഎൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും ഒന്നേമുക്കാൽ കോടി രൂപ വിനിയോഗിച്ചാണ് നീണ്ടകര കാൻസർ സെന്ററിന് പുതിയ കെട്ടിടം നിർമിക്കുന്നത്.