ഗ്രാ​മ​ത്തി​ന്‍റെ ന​ന്മ​യും വി​ശു​ദ്ധി​യും തി​രി​കെ വരണം: ഡോ.എ​ൻ. ജ​യ​രാ​ജ് എം​എ​ൽ​എ

മ​ല്ല​പ്പ​ള്ളി: ഗ്രാ​മ​ത്തി​ന്‍റെ ന​ന്മ​യും വി​ശു​ദ്ധി​യും തി​രി​കെ വ​ന്നെ​ങ്കി​ൽ മാ​ത്ര​മേ കേ​ര​ള​ത്തി​ലെ മാ​ലി​ന്യ​പ്ര​ശ്ന​ങ്ങ​ളും ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളും പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്ന് ഡോ. ​എ​ന്‍. ജ​യ​രാ​ജ് എം​എ​ൽ​എ. മ​ല്ല​പ്പ​ള്ളി സീ​നി​യ​ർ ചേം​ബ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന കു​ടും​ബ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ​ക്ക് ഇ​ക്കാ​ര്യ​ത്തി​ൽ ഏ​റെ പ​ങ്കു​വ​ഹി​ക്കാ​ൻ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സാം​ജി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ന്ത്യ​ൻ സീ​നി​യ​ർ ചേം​ബ​ർ ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ൻ ജേ​ക്ക​ബ് തോ​മ​സ് തെ​ക്കേ​പു​ര​യ്ക്ക​ൽ, പ്ര​ഫ. ഏ​ബ്ര​ഹാം ജോ​ർ​ജ്, കു​ഞ്ഞു​കോ​ശി പോ​ൾ, പ്ര​ഫ. ജേ​ക്ക​ബ് എം. ​ഏ​ബ്ര​ഹാം, രാ​ജ​ൻ കെ. ​ജോ​ർ​ജ്, ഷാ​ജി പാ​റേ​ൽ, അ​ജി​മോ​ൻ ക​യ്യാ​ലാ​ത്ത്, സാ​ബു ജോ​സ​ഫ്, ബെ​ന്നി പാ​റേ​ൽ, എ​ബി കോ​ശി ഉ​മ്മ​ൻ, തോ​മ​സ് ജോ​ർ​ജ്, ഷാ​ജി ജോ​ർ​ജ്, സ്വ​പ്ന മ​റി​യം കോ​ശി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts