മാന്യതയുടെ സീമലംഘിച്ച്, സീമയുടെ ചിത്രംകാട്ടി; മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യു​ടെ ചോ​ദ്യ​ത്തോ​ട് അ​ശ്ലീ​ല​ച്ചു​വ​യു​ള്ള മ​റു​പ​ടി; എ​ന്‍. പ്ര​ശാ​ന്തി​നെ​തി​രെ കേ​സെ​ടു​ത്തു

 

 

കൊ​ച്ചി: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ എ​ൻ. പ്ര​ശാ​ന്ത് ഐ​എ​എ​സി​നെ​തി​രേ കേ​സെ​ടു​ത്തു. ആ​ഴ​ക്ക​ട​ല്‍ മ​ത്സ്യ​ബ​ന്ധ​ന​പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ ആ​രാ​ഞ്ഞ​പ്പോ​ഴാ​ണ് അ​ശ്ലീ​ല​ച്ചു​വ​യു​ള്ള ചി​ത്ര​ങ്ങ​ള്‍ സ​ഹി​ത​മു​ള്ള മ​റു​പ​ടി പ്ര​ശാ​ന്ത് തി​രി​ച്ച​യ​ച്ച​ത്.

കു​റ്റ​കൃ​ത്യം ന​ട​ന്ന​താ​യി തെ​ളി​ഞ്ഞ​താ​യും പ്ര​ശാ​ന്ത് സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച​താ​യും എ​ഫ്ഐ​ആ​റി​ൽ പ​റ​യു​ന്നു. പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ മുഖ്യമന്ത്രിക്ക് നൽകിയ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. മാ​തൃ​ഭൂ​മി സ്റ്റാ​ഫ് റി​പ്പോ​ര്‍​ട്ട​ര്‍ കെ.​പി. പ്ര​വി​ത​യ്ക്കാ​ണ് ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്.

ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന​വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ​എ​സ്ഐ​എ​ൻ​സി (കേ​ര​ള ഷി​പ്പിം​ഗ് ആ​ൻ​ഡ് ഇ​ൻ​ലാ​ൻ​ഡ് നാ​വി​ഗേ​ഷ​ൻ കോ​ർ​പ്പ​റേ​ഷ​ൻ) എം​ഡി​യാ​യ എ​ൻ. പ്ര​ശാ​ന്തി​നോ​ട് പ്ര​തി​ക​ര​ണം തേ​ടി​യ​പ്പോ​ൾ അ​ശ്ലീ​ല​ച്ചു​വ​യു​ള്ള ത​രം സ്റ്റി​ക്ക​റു​ക​ള്‍ തി​രി​ച്ച​യ​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment