ശബരിമല: തീര്‍ഥാടനകാലം ഒരുമാസം പിന്നിടുമ്പോള്‍ ദേവസ്വം ബോര്‍ഡ്, വിവിധ സര്‍ക്കാര്‍വകുപ്പുകള്‍, സന്നദ്ധസേവാ സംഘങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനവും ഏകോപനവും തൃപ്തികരമാണെന്നും തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടൊന്നും ഇല്ലാതെ തന്നെ ദര്‍ശനം നടത്തുവാന്‍ സാധിക്കുന്നുണ്ടെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു. അരവണ-അപ്പം വിതരണം പമ്പയിലും ആരംഭിച്ചത് തീര്‍ഥാടകര്‍ക്ക് സൗകര്യപ്രദ
മായിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡിന്റെ അന്നദാന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. ശബരിമലയിലെ മൊത്തം വരവിനത്തില്‍ ശനിയാഴ്ച വരെ 104 കോടി രൂപ (കഴിഞ്ഞവര്‍ഷം 64 കോടിരൂപ), അരവണ വില്പന ഇനത്തില്‍ 43.4കോടി രൂപ (കഴിഞ്ഞവര്‍ഷം 23.8 കോടി രൂപ), അപ്പം വില്പന ഇനത്തില്‍ 6.4കോടി രൂപ (കഴിഞ്ഞവര്‍ഷം 2.2കോടി രൂപ) കാണിക്ക വരവില്‍ 35.5കോടി രൂപ(കഴിഞ്ഞവര്‍ഷം 25.6കോടിരൂപ), താമസവാടക ഇനത്തില്‍ 1.8കോടി രൂപ (കഴിഞ്ഞവര്‍ഷം 1.16കോടി രൂപ), അഭിഷേക ഇനത്തില്‍ 84ലക്ഷം രൂപ (കഴിഞ്ഞവര്‍ഷം 55ലക്ഷം രൂപ) എന്നിങ്ങനെയാണ് വരവ് കണക്കുകള്‍.
ഈ തീര്‍ഥാടനകാലത്ത് അഞ്ച്കോടിയോളം മൂല്യംവരുന്ന നാണയത്തുട്ടുകള്‍ എണ്ണാനുണ്ടെന്നും അവ തിരുപ്പതി മാതൃകയില്‍ വിവിധ മൂല്യങ്ങളിലു ള്ള നാണയത്തുട്ടുകളുടെ തൂക്കം അടിസ്ഥാനപ്പെടുത്തി മൂല്യ നിര്‍ണയം നടത്താനാണ് ദേവസ്വംബോര്‍ഡ് ആലോചിക്കുന്നത്. <br> ഇതിനായി ഒരു സമിതി രൂപീകരിച്ച് കോടതിയുടെ അനുമതിയോട് തുടര്‍നടപടികള്‍ എടു ക്കുമെന്ന് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
പമ്പയില്‍ ജലനിരപ്പ് താഴുന്ന അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതിന് ഡാം തുറന്നുവിട്ട് വെള്ളം ക്രമീകരിക്കുന്നതിന് ജില്ലാ കളക്ടറെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബോര്‍ഡിന്റെ പരിഗണനയിലുള്ള പമ്പ മുതല്‍ സന്നിധാനം വരെയുള്ള റോപ് വേ സംവിധാനം നടപ്പാക്കുന്നതിന് വനംവകുപ്പിന്റെ മണ്ണ് പരിശോധന ഫലം കൂടി ലഭിക്കേണ്ടതുണ്ട്. ബദല്‍ സംവിധാനമായി നിലയ്ക്കല്‍- സന്നിധാനം റോപ് വേ സ്ഥാപിക്കുന്നതിനുള്ള സാധ്യ ത ബോര്‍ഡിന്റെ പരിഗണന യില്‍ ഉണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു.