വടകര(കോഴിക്കോട്):ഒഞ്ചിയത്ത് ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍ .വേണുവിനെ അപായപ്പെടുത്താന്‍ സിപിഎം ശ്രമിക്കുന്നതായി ആരോപണം. വേണുഅക്രമിക്കപ്പെട്ടേക്കാമെന്നുള്ളവിവരത്തെ തുടര്‍ന്ന് എന്‍ . വേണു ഉള്‍പ്പെടെ 17 ആര്‍എംപി പ്രവര്‍ത്തകരെ പയ്യോളി പൊലീസ് കരുതല്‍ തടങ്കലിലാക്കി. കഴിഞ്ഞ ദിവസം സിപിഎം ആര്‍എംപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. വടകര ഓര്‍ക്കാട്ടേരിയില്‍ ആര്‍എംപി ഓഫീസ് അക്രമികള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു.
ഈ ഒരു പശ്ചാത്തലത്തിലാണ് പോലീസ് നടപടി. ഇന്നലെ ഓര്‍ക്കാട്ടേരിയിലെ ആര്‍എംപി ഓഫിസിനുള്ളില്‍ അരമണിക്കൂറോളം തടഞ്ഞുവച്ച വേണുവിനെ പയ്യോളി പോലീസ് എത്തി സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. വാതില്‍ ചവിട്ടിപൊളിക്കാന് ശ്രമമുണ്ടായതായും 200-ല്‍ അധികം വരുന്ന സിപിഎം പ്രവര്‍ത്തകര്‍ ഓഫീസ് വളഞ്ഞതായും വേണു പോലീസിനെ അറിയിച്ചു. തുടര്‍ന്ന് സുരക്ഷിതമായി ഇദ്ദേഹത്തെ പയ്യോളിസ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. നിലവില്‍ ഓര്ക്കാേട്ടരിയില് ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിനുസമാനമായ അന്തരീക്ഷമാണെന്ന് കെ.കെ.രമ ആരോപിച്ചു.
ഏതാനും ദിവസങ്ങളായി തുടര്‍ച്ചയായ ആക്രമണ പരമ്പരകളാണ് സിപിഎം അഴിച്ചുവിട്ടത്. സര്‍വകക്ഷി യോഗം സമാധാനം സ്ഥാപിക്കാന്‍ ആവശ്യപ്പെട്ടിട്ടും ആക്രമണങ്ങള്‍ തുടരുകയായിരുന്നുവെന്നും ആര്‍എംപിഐ കുറ്റപ്പെടുത്തി. ഇന്നലെ വൈകുന്നേരം ആര്‍എംപിഐ നേതാക്കളായ കെ.കെ.ജയനേയും എ.കെ.ഗോപാലനേയും ആക്രമിച്ച സിപിഎം സംഘം സ്ഥലം ആര്‍എംപിഐ ഓഫീസ് അടിച്ചു തകര്‍ത്തു.
ഓഫീസിലുണ്ടായിരുന്ന വേണുവിനെ അപായപ്പെടുത്താന്‍ ആസൂത്രിത നീക്കമാണ് നടന്നത്. ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിനു ശേഷം കേരളത്തിന്റെ പൊതു സമൂഹം ഒഞ്ചിയത്തേക്ക് വരികയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.ഇതേസാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളതെന്നാണ് പോലീസ് വിലയിരുത്തല്‍ .