വടകര: സിപിഎം സംസ്ഥാന സെക്രട്ടറിയെന്ന നിലയിൽ രാഷ്ടീയ ധാർമികതയുണ്ടെങ്കിൽ ഡിഎൻഎ പരിശോധനാ ഫലം കാത്തു നിൽക്കാതെ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കാൻ കോടിയേരി ബാലകൃഷ്ണൻ മകൻ ബിനോയിയോട് പരസ്യമായി നിർദേശിക്കണമെന്ന് ആർഎംപിഐ സംസ്ഥാന സെക്രട്ടറി എൻ.വേണു പ്രസ്താവനയിൽ പറഞ്ഞു.
സ്ത്രീ സംരക്ഷണ പ്രസംഗവും വനിതാ മതിലും ഉണ്ടാക്കി സ്ത്രീ സമൂഹത്തെ കബളിപ്പിക്കുന്നതിനു പകരം സ്വന്തം വീട്ടിൽ സ്ത്രീ പീഡകരെ സംരക്ഷിക്കുന്ന നിലപാട് തിരുത്തുകയാണ് വേണ്ടത്. കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാൻ യുവതിയെ കോടതി കയറ്റി രക്ഷപ്പെടാനുള്ള അവസാന ശ്രമമാണ് മുംബൈ ഹൈക്കോടതി വിധിയോടെ പൊളിഞ്ഞതെന്നും വേണു പ്രസ്താവനയിൽ പറഞ്ഞു.