മലയാളികളുടെ പ്രിയ ചിത്രങ്ങളുടെ പട്ടികയെടുത്താൽ അതിലൊന്ന് മോഹൻലാലും ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച നാടോടിക്കാറ്റ് ഉണ്ടായിരിക്കും.
ദാസനും വിജയനും ഗഫൂർക്കാ ദോസ്തും എല്ലാംകൂടെ തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച ചിത്രം.
എന്നാൽ ആ ചിത്രത്തിന്റെ കഥയ്ക്ക് പിന്നിൽ ഒരു വ്യക്തിയുമായി ബന്ധപ്പെട്ട രഹസ്യമുണ്ടെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. അഷ്റഫ് പാലമല എന്ന വ്യക്തിയുമായി ബന്ധപ്പെട്ടതാണ് ആ രഹസ്യം.
1979-ൽ അഷ്റഫ് അടങ്ങുന്ന പതിനൊന്ന് അംഗ സംഘത്തെ തമിഴ്നാട് തീരത്തെത്തിച്ച് ഗൾഫാണെന്നും പറഞ്ഞ് ഒരു ഏജൻസി പറ്റിച്ചു. ആ കഥ മദ്രാസിൽ പാട്ടായി.
പിന്നീട് സംവിധായകൻ സത്യൻ അന്തിക്കാട് നാടോടിക്കാറ്റ് സിനിമ ചെയ്തപ്പോൾ ഈ വിദേശ (മദ്രാസ്) യാത്ര സിനിമയുടെ ഭാഗമാക്കുകയും ചെയ്തു.
മോഹൻലാലും ശ്രീനിവാസനും മാമുക്കോയയും ഗംഭീരമാക്കിയ രംഗം മറക്കാൻ മലയാളികൾക്ക് ഒരിക്കലും കഴിയില്ല.
പക്ഷെ അഷ്റഫിന്റെ ജീവിതത്തിൽ പ്രതീക്ഷകൾക്കും ആഗ്രഹങ്ങൾക്കും കരിനിഴലായ സംഭവമായിരുന്നു അതെന്ന് നമുക്ക് അറിയുകയുമില്ലെന്നും ചില റിപ്പോർട്ടുകൾ പറയുന്നു.
-പിജി