ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ നേതൃത്വത്തിലുള്ള രണ്ടാം എൻഡിഎ സർക്കാരിന്റെ നൂറാം ദിനത്തിൽ പരിഹാസവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വികസനമുരടിപ്പിന്റെ നൂറുദിനങ്ങള്‍ സമ്മാനിച്ചതിന് മോദി സർക്കാരിന് അഭിനന്ദനങ്ങളെന്ന് രാഹുല്‍ ട്വിറ്ററിൽ കുറിച്ചു.
തുടർച്ചയായി ജനാധിപത്യം അട്ടിമറിക്കപ്പെടുന്നു, മാധ്യസ്ഥാപനങ്ങളെ അടിച്ചമര്‍ത്തുന്നു, നേതൃത്വ പോരായ്മയും, പദ്ധതികള്‍ നടപ്പാക്കുന്നതിലെ ദിശാബോധമില്ലായ്മയും കൊണ്ട് രാജ്യത്തിന്റെ സാമ്പത്തിക മേഖല തകർന്നിരിക്കുകയാണെന്നും രാഹുൽ വ്യക്തമാക്കി.