ഫ്ര​ഞ്ച് ഓ​പ്പ​ണ്‍: നദാൽxതീം ​ഫൈ​ന​ല്‍

പാ​രീ​സ്: ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ടെ​ന്നീ​സ് പു​രു​ഷ വി​ഭാ​ഗം സിം​ഗി​ള്‍സ് ​ഫൈ​ന​ലി​ൽ നി​ല​വി​ലെ ചാ​ന്പ്യ​നും ലോ​ക ഒ​ന്നാം ന​ന്പ​ർ താ​ര​വു​മാ​യ സ്പെ​യി​നി​ന്‍റെ റാ​ഫേ​ൽ ന​ദാ​ലും ഓ​സ്‌​ട്രി​യ​യു​ടെ ഡൊ​മി​നി​ക് തീ​മും ഏ​റ്റു​മു​ട്ടും.

11-ാം ഫ്ര​ഞ്ച് ഓ​പ്പ​ൺ കി​രീ​ട​ത്തി​നാ​യി ല​ക്ഷ്യം​വ​യ്ക്കു​ന്ന ന​ദാ​ൽ സെ​മി​യി​ൽ അ​ർ​ജ​ന്‍റീ​ന​യു​ടെ ഹ്വാ​ൻ മാ​ർ​ട്ടി​ൻ ഡെ​ൽ​പൊ​ട്രോ​യെ​യാ​ണ് കീ​ഴ​ട​ക്കി​യ​ത്. സ്കോ​ർ: 6-4, 6-1, 6-2.
സെ​മി​യി​ല്‍ ഇ​റ്റ​ലി​യു​ടെ മാ​ര്‍ക്കോ ചെ​ക്കിനാ​റ്റോ​യെ കീ​ഴ​ട​ക്കി​യാ​ണ് തീം ​ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​നു യോ​ഗ്യ​ത ക​ര​സ്ഥ​മാ​ക്കി​യ​ത്. സ്‌​കോ​ര്‍: 7-5, 7-6(12-10), 6-1. ടൈ​ബ്രേ​ക്ക​റി​ലൂ​ടെ​യാ​യി​രു​ന്നു ഓ​സ്ട്രി​യ​ന്‍ താ​രം ര​ണ്ടാം സെ​റ്റ് നേ​ടി​യ​ത്. ആ​റ് എ​യ്‌​സു​ക​ള്‍ ഓ​സ്ട്രി​യ​ന്‍ താ​ര​ത്തി​ന്‍റെ റാ​ക്ക​റ്റി​ല്‍നി​ന്ന് പാ​ഞ്ഞ​പ്പോ​ള്‍ ചെ​ക്കി​നാ​റ്റോ മൂ​ന്നെ​ണ്ണം പാ​യി​ച്ചു.

വ​നി​താ ഫൈ​ന​ല്‍ ഇ​ന്ന്
വ​നി​താ വി​ഭാ​ഗം സിം​ഗി​ള്‍സ് ജേ​താ​വി​നെ ഇ​ന്ന് അ​റി​യാം. ഇ​ന്ത്യ​ന്‍ സ​മ​യം വൈ​കു​ന്നേ​രം 6.30ന് ​ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ താ​രം റൊ​മാ​നി​യ​യു​ടെ സി​മോ​ണ ഹാ​ലെ​പ്പ് പ​ത്താം സീ​ഡാ​യ അ​മേ​രി​ക്ക​യു​ടെ സ്‌ലോവാൻ സ്റ്റീഫൻസി​നെ നേ​രി​ടും. ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ യു​എ​സ് ഓ​പ്പ​ണ്‍ ജേ​താ​വാ​ണ് സ്റ്റീഫൻസ്. എ​ന്നാ​ല്‍, ഒ​രു ഗ്രാ​ന്‍സ്‌ലാ​മും നേ​ടാ​തെ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ അ​ല​ങ്ക​രി​ക്കു​ന്ന താ​ര​മാ​ണ് ഹാ​ലെ​പ്പ്.

Related posts