ച​രി​ത്ര​വും ദേ​ശ​സ്നേ​ഹ​വും സാ​ഹ​സി​ക​ത​യും നി​റ​യു​ന്ന നാ​ഡാ​ബെ​ത്ത്

ഇ​ന്ത്യ​ന്‍ മ​ണ്ണി​ല്‍നി​ന്നു​ കൊ​ണ്ട് ഒ​രു ക​മ്പിവേ​ലി​ക്ക​പ്പു​റ​മു​ള്ള അ​യ​ല്‍ രാ​ജ്യ​മാ​യ പാ​ക്കി​സ്ഥാ​നെ നോ​ക്കി​ക്കാ​ണു​ന്ന​തി​നെ​ക്കു​റി​ച്ച് നി​ങ്ങ​ള്‍ എ​പ്പോ​ഴെ​ങ്കി​ലും സ​ങ്ക​ല്‍​പി​ച്ചി​ട്ടു​ണ്ടോ? ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദി​ല്‍​നി​ന്ന് 239 കി​ലോ മീറ്റർ അ​ക​ലെ​യു​ള്ള അ​തി​ര്‍​ത്തി മേ​ഖ​ല​യാ​യ നാ​ഡാ​ബെ​ത്തി​ലെ​ത്തി​യാ​ല്‍ ആ ​കാ​ഴ്ച ക​ണ്‍​മു​ന്നി​ല്‍ കാ​ണാം.

ഗു​ജ​റാ​ത്തി​ലെ ബോ​ര്‍​ഡ​ര്‍ ടൂ​റി​സ​ത്തി​ല്‍ ഏ​റെ പ്രാധാ​ന്യ​മു​ള്ള നാ​ഡാ​ബെ​ത്തി​ലെ​ത്തു​ന്ന ഓ​രോ സ​ഞ്ചാ​രി​യും ച​രി​ത്ര​വും ദേ​ശ​സ്‌​നേ​ഹ​വും സാ​ഹ​സി​ക​ത​യും നി​റ​യു​ന്ന ഹൃ​ദ്യ​മാ​യ കാ​ഴ്ച​ക​ള്‍ ക​ണ്ടി​ട്ടാ​കും മ​ട​ങ്ങു​ന്ന​ത്. 500 കി​ലോ​മീ​റ്റ​റി​ല​ധി​കം വ്യാ​പി​ച്ചു കി​ട​ക്കു​ന്ന പാ​ക്കി​സ്ഥാ​നു​മാ​യു​ള്ള ഈ ​പ​ടി​ഞ്ഞാ​റ​ന്‍ അ​തി​ര്‍​ത്തി ബി​എ​സ്എ​ഫി​ന്‍റെ നിരീക്ഷണത്തി ലാ​ണ്.

1971 ലെ ​ഇ​ന്ത്യാ പാ​ക്ക് യു​ദ്ധ​ത്തി​ന്‍റെ വീ​ര​ഗാ​ഥ​ക​ള്‍ നേ​രി​ല്‍ ക​ണ്ട​റി​യാം. ഗേ​റ്റ് മു​ത​ല്‍ 25 കി​ലോ​മീ​റ്റ​ര്‍ ഉ​ള്ളി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന ഇ​ന്ത്യ​-പാ​ക് അ​തി​ര്‍​ത്തി വ​രെ ക​ട​ന്നെ​ത്തു​ന്ന ഓ​രോ​രു​ത്ത​രു​ടെ​യും മ​ന​സി​ല്‍ നി​റ​യു​ന്ന​ത് ദേ​ശ​സ്‌​നേ​ഹ​ത്തി​ന്‍റെ ജ്വ​ലി​ക്കു​ന്ന ചി​ത്ര​ങ്ങ​ളാ​ണ്. സീ​റോ ലെ​യ്‌​നി​ലെ വ്യൂ ​പോ​യി​ന്‍റി​ല്‍​നി​ന്ന് നോ​ക്കി​യാ​ല്‍ അ​തി​ര്‍​ത്തി​ക്ക​പ്പു​റ​ത്തെ പാ​ക്കി​സ്ഥാ​ന്‍റെ സി​ന്ധ് പ്ര​വ​ശ്യ മേ​ഖ​ല കാ​ണാം. ആ ​വേ​ലി​ക്ക് ഇ​പ്പു​റ​ത്തേ​ക്ക് ആ​രെ​ങ്കി​ലും എ​ത്തി​യാ​ല്‍ അ​ത് നു​ഴ​ഞ്ഞു ക​യ​റ്റ​മാ​യി ക​ണ്ട് അ​ടി​യ​ന്തര ന​ട​പ​ടി​യാ​യി വെ​ടി വ​യ്ക്കാ​നാ​ണ് ബി​എ​സ്എ​ഫി​നു​ള്ള നി​ര്‍​ദേ​ശം. ഗു​ജ​റാ​ത്തി​ലെ വാ​ക​യാ​യ നാ​ഡാബെ​ത്തി​ലെ വി​ശേ​ഷ​ങ്ങ​ളി​ലേ​ക്ക്…

മ​നോ​ഹ​രം ഈ ​ഭൂ​പ്ര​ദേ​ശം
അ​തി​മ​നോ​ഹ​ര​മാ​ണ് നാ​ഡാ​ബെ​ത്ത് അ​തി​ര്‍​ത്തി പ്ര​ദേ​ശം. ഇ​രു​വ​ശ​വും ഉ​പ്പ​ള​ങ്ങ​ള്‍ നി​റ​ഞ്ഞ ത​ടാ​ക​ങ്ങ​ള്‍ താ​ണ്ടി മു​ന്നോ​ട്ടു നീ​ങ്ങു​മ്പോ​ള്‍ ഫ്ള​മിം​ഗോ, പെ​ലി​ക്ക​ന്‍​സ് തു​ട​ങ്ങി​യ ദേ​ശാ​ട​ന പ​ക്ഷി​ക​ളും വി​വി​ധ​ത​ര​ത്തി​ലു​ള്ള പ​ക്ഷി​ക​ളും ന​യ​ന​മ​നോ​ഹ​ര​കാ​ഴ്ച​യാ​ണ്. പ്രദേശത്ത് വേ​ന​ല്‍​ക്കാ​ല​ത്ത് ഉ​പ​രി​ത​ല​ത്തി​ല്‍ ക​ട്ടി​യു​ള്ള വെ​ളു​ത്ത ഉ​പ്പ് പാ​ളി​യു​ണ്ടാ​കും. എ​ന്നാ​ല്‍, മ​ഴ അ​ധി​ക​മാ​കു​മ്പോ​ള്‍ ചു​റ്റു​മു​ള്ള ഭൂ​മി സ​സ്യ​ങ്ങ​ളി​ല്ലാ​ത്ത ച​തു​പ്പു​നി​ല​മാ​യി മാ​റും. കു​റു​ക്ക​ന്‍, ചി​ങ്ക​ര, ഡെ​സേ​ര്‍​ട്ട് ഫോ​ക്‌​സ്, വൈ​ല്‍​ഡ് ഇ​ന്ത്യ​ന്‍ ക​ഴു​ത തു​ട​ങ്ങി​യ വ​ന്യ​മൃ​ഗ​ങ്ങ​ളും മ​രു​ഭൂ​മി​യി​ലെ വിഷപ്പാ​മ്പു​ക​ളും തേ​ളു​ക​ളും ഇ​വി​ടെ​യു​ണ്ട്.

വീ​ര ച​രി​ത്ര​മോ​തി 1971ലെ ​ഇ​ന്ത്യ​പാ​ക് യു​ദ്ധം
1971ലെ ​ഇ​ന്ത്യ-പാ​ക് യു​ദ്ധ​ത്തെ​ക്കു​റി​ച്ച് ക​ണ്ട​റി​യാ​മെ​ന്ന​താ​ണ് നാ​ഡാ​ബെ​ത്ത് സ​ന്ദ​ര്‍​ശ​ന​ത്തി​ലെ മു​ഖ്യ ആ​ക​ര്‍​ഷ​ണം. ഇ​വി​ട​ത്തെ ഗ്യാ​ല​റി​യി​ല്‍ ഒ​രു​ക്കി​യ പ്ര​ദ​ര്‍​ശ​ന​ത്തി​ലൂ​ടെ, ഉ​പ​ഭൂ​ഖ​ണ്ഡ​ത്തി​ന്‍റെ ച​രി​ത്ര​ത്തെ രൂ​പ​പ്പെ​ടു​ത്തി​യ ഈ ​സു​പ്ര​ധാ​ന സം​ഘ​ര്‍​ഷ​ത്തെ​ക്കു​റി​ച്ച് സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് മ​ന​സി​ലാ​ക്കാ​ന്‍ ക​ഴി​യും.

നാ​ഡാ​ബെ​ത്ത് ഇ​ന്ത്യാ​-പാ​ക് അ​തി​ര്‍​ത്തി​യി​ലു​ള്ള “സ​ര്‍​ഹ​ദ് ഗാ​ഥ’ മ്യൂ​സി​യം അ​തി​ര്‍​ത്തി യോ​ദ്ധാ​ക്ക​ളു​ടെ വീ​ര്യ​ത്തി​ന്‍റെ തെ​ളി​വാ​ണ്. അ​വ​രു​ടെ ത്യാ​ഗ​ത്തി​ന്‍റെ ഉ​ജ്വ​ല സ്മ​ര​ണ​ക​ളു​മാ​യി പു​രാ​വ​സ്തു​ക്ക​ള്‍, യു​ദ്ധാ​യു​ധ​ങ്ങ​ള്‍, ഫോ​ട്ടോ​ഗ്രാ​ഫു​ക​ള്‍, വി​വ​ര​ണ​ങ്ങ​ള്‍ എ​ന്നി​വ ഇ​വി​ടെ പ്ര​ദ​ര്‍​ശി​പ്പി​ച്ചി​രി​ക്കു​ന്നു. സ​ര്‍​ഹ​ദ് ഗാ​ഥ​യി​ല്‍​നി​ന്നു​ള്ള ക​ഥ​ക​ളും ഗം​ഭീ​ര​മാ​യ “അ​ജേ​യ പ്ര​ഹ​രി’ സ്മാ​ര​ക​വും ശ്ര​ദ്ധേ​യ​മാ​യ ചു​വ​ര്‍ ചി​ത്ര​ങ്ങ​ളും സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് വീ​ര ജ​വാ​ന്മാ​രു​ടെ ത്യാ​ഗ​ങ്ങ​ളെ​യും വി​ജ​യ​ങ്ങ​ളെ​യും കു​റി​ച്ച് അ​റി​വ് ന​ല്‍​കു​ന്ന​താ​ണ്.

അ​ഡ്വ​ഞ്ച​റാ​ണ് സീ​റോ ലെ​യ്ന്‍
നാ​ഡാ​ബെ​ത്ത് ടി ​ജം​ഗ്ഷ​ന്‍ പി​ല്ല​റി​ല്‍​നി​ന്നാ​ണ് സീ​റോ ലൈ​നി​ലേ​ക്ക് യാ​ത്ര തു​ട​ങ്ങു​ന്ന​ത്. നാ​ഡാ​ബെ​ത്തി​ലെ സീ​റോ ലൈ​ന്‍, അ​തി​ര്‍​ത്തി​യു​ടെ പ്രൗ​ഢ​ത നേ​രി​ട്ട് അ​നു​ഭ​വി​ക്കാ​ന്‍ ക​ഴി​യു​ന്ന സ്ഥ​ല​മാ​ണ്. ഇ​വി​ടെ, ഇ​ന്ത്യ പാ​ക് അ​തി​ര്‍​ത്തി​യി​ല്‍ നി​ല്‍​ക്കു​മ്പോ​ള്‍ ഇ​ന്ത്യ​യെ​യും പാ​കി​സ്ഥാ​നെ​യും വേ​ര്‍​തി​രി​ക്കു​ന്ന യ​ഥാ​ര്‍​ഥ രേ​ഖ​യ്ക്ക് സ​മീ​പ​മാ​ണ് നാം ​എ​ന്ന​ത് ഓ​രോ ഭാ​ര​തീ​യ​നും ആ​ത്മാ​ഭി​മാ​നം വ​ര്‍​ധി​പ്പി​ക്കു​ന്ന​താ​ണ്. ഈ ​പോ​യി​ന്‍റി​ല്‍​നി​ന്നു​ള്ള കാ​ഴ്ച സ​മാ​ന​ത​ക​ളി​ല്ലാ​ത്ത​താ​ണ്. സ​ന്ദ​ര്‍​ശ​ക​ര്‍ അ​തി​ര്‍​ത്തി​ക്ക​പ്പു​റ​മു​ള്ള പാ​ക്കി​സ്ഥാ​ന്‍റെ ഭൂ​പ്ര​കൃ​തി നോ​ക്കി​ക്കാ​ണു​മ്പോ​ള്‍ ഇ​ന്ത്യ​യു​ടെ സു​ര​ക്ഷ​യി​ല്‍ അ​തി​ന്‍റെ പ്രാ​ധാ​ന്യം എ​ത്ര വ​ലു​താ​ണെ​ന്ന ഓ​ര്‍​മ​പ്പെ​ടു​ത്ത​ല്‍ കൂ​ടി​യു​ണ്ട്.

സീ​റോ പോ​യി​ന്‍റി​ല്‍ എ​ത്തി​യാ​ല്‍ മു​ള്ളു​വേ​ലി​ക​ള്‍​ക്കി​ട​യി​ലൂ​ടെ പാ​ക്കി​സ്ഥാ​നെ കാ​ണാം. അ​ന്താ​രാ​ഷ്‌ട്ര അ​തി​ര്‍​ത്തി​രേ​ഖ​യി​ല്‍​നി​ന്ന് 150 മീ​റ്റ​റാ​ണ് അ​ക​ലം. വാ​ച്ച് ട​വ​റി​ല്‍​നി​ന്നാ​ല്‍ പാ​ക്ക് അ​തി​ര്‍​ത്തി​യു​ടെ വി​ശാ​ല​മാ​യ കാ​ഴ്ച കാ​ണാം. അ​തി​ര്‍​ത്തി​യി​ലെ വ്യൂ​വിം​ഗ് ഡെ​ക്കി​ലൂടെ വിശാ​ല​മാ​യ പ്ര​ദേ​ശം മു​ഴു​വ​ന്‍ കാ​ണാ​നാ​കും. വിവിധങ്ങളായ പ​ക്ഷി​ മൃഗാ ദികളും സൂ​ര്യാ​സ്ത​മ​യ​വുമൊ ക്കെ എന്നും മനസിൽ തങ്ങി നിൽക്കുന്ന കാഴ്ചകളാണ്.

ദേ​ശസ്‌​നേ​ഹം നി​റ​യ്ക്കു​ന്ന നാ​ഡാ​ബെ​ത്ത് സീ​മ ദ​ര്‍​ശ​ന്‍
1971 ലെ ​ഇ​ന്തോ – പാ​ക്ക് ഏ​റ്റു​മു​ട്ട​ലി​ലെ അ​മ്പ​താം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് തു​ട​ക്ക​മി​ട്ട​താ​ണ് സീ​മ ദ​ര്‍​ശ​ന്‍ ച​ട​ങ്ങ്. ബി​എ​സ്എ​ഫി​ന്‍റെ​യും ഇ​ന്ത്യ​ന്‍ സൈ​ന്യ​ത്തി​ന്‍റെ​യും ധീ​ര​ത, ത്യാ​ഗം, പ്ര​തി​രോ​ധം എ​ന്നി​വ​യു​ടെ ക​ഥ​ക​ളാ​ണ് നാ​ഡാ​ബെ​ത്ത് സീ​മ ദ​ര്‍​ശ​ന്‍ ഉ​യ​ര്‍​ത്തി​ക്കാ​ട്ടു​ന്ന​ത്. പ്ര​സി​ദ്ധ​മാ​യ വാ​ഗാ ബോ​ര്‍​ഡ​ര്‍ ച​ട​ങ്ങ് പോ​ലെ, നാ​ഡാ​ബെ​ത്തി​നും റി​ട്രീ​റ്റ് സെ​റി​മ​ണി​യു​ടെ സ്വ​ന്തം പ​തി​പ്പു​ണ്ട്. അ​ത് ബി​എ​സ്എ​ഫ് ജ​വാ​ന്‍​മാ​ര്‍ വ​ള​രെ അ​ഭി​മാ​ന​ത്തോ​ടെ​യും അ​ന്ത​സോ​ടെ​യു​മാ​ണ് നി​ര്‍​വ​ഹി​ക്കു​ന്ന​ത്. ന​മ്മു​ടെ അ​തി​ര്‍​ത്തി​ക​ള്‍ കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​വ​രു​ടെ സ​മ​ര്‍​പ്പ​ണ​ത്തെ ഓ​ര്‍​മി​പ്പി​ക്കു​ന്ന ഗം​ഭീ​ര​മാ​യ ച​ട​ങ്ങാ​ണി​ത്.

പ​രേ​ഡ് ഗ്രൗ​ണ്ടി​ല്‍ 5,000 പേ​ര്‍​ക്ക് ഇ​രു​ന്ന് റി​ട്രീ​റ്റ് പ​രേ​ഡ് വീ​ക്ഷി​ക്കാ​നാ​കും. ഇ​വി​ടെ ഇ​ന്ത്യ​യു​ടെ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ക​യും അ​തി​ര്‍​ത്തി സു​ര​ക്ഷാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സ​ഞ്ചാ​രി​ക​ള്‍​ക്ക് നേ​രി​ല്‍ കാ​ണാ​നു​ം കഴിയും. അ​തി​ര്‍​ത്തി​യി​ല്‍ നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന ഇ​ന്ത്യ​ന്‍ സൈ​നി​ക​രു​ടെ അ​ച്ച​ട​ക്ക​വും ഏ​കോ​പ​ന​വും പ്ര​ക​ട​മാ​ക്കു​ന്ന സൈ​നി​ക പ​രേ​ഡ് റി​ട്രീ​റ്റ് ച​ട​ങ്ങ് കാ​ണാ​നു​ള്ള അ​വ​സ​ര​മാ​ണ് സ​ന്ദ​ര്‍​ശ​ന​ത്തി​ന്‍റെ ഹൈ​ലൈ​റ്റ്.

പ​രി​പാ​ടി​യി​ലു​ട​നീ​ളം, സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് ഇ​ന്ത്യ പാ​ക്ക് അ​തി​ര്‍​ത്തി പ​ട്രോ​ളിം​ഗ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നി​രീ​ക്ഷി​ക്കാ​നും ഇ​ന്ത്യ​യെ സം​ര​ക്ഷി​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന ആ​യു​ധ​ങ്ങ​ള്‍, യു​ദ്ധ ക​ഥ​ക​ള്‍, സൈ​നി​ക വാ​ഹ​ന​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ വി​വി​ധ പ്ര​ദ​ര്‍​ശ​ന​ങ്ങ​ളും കാ​ണാ​നു​ം കഴിയും. ഇ​വി​ടെ ദേ​ശീ​യ പ​താ​ക താ​ഴ്ത്തു​ന്ന ച​ട​ങ്ങ് ഓ​രോ ഭാ​ര​തീ​യ​നി​ലും ദേ​ശസ്‌​നേ​ഹ​മാ​ണ് നി​റ​യ്ക്കു​ന്ന​ത്. അ​മൃ​ത്‌​സ​റി​ലെ അ​ട്ടാ​രി​വാ​ഗ അ​തി​ര്‍​ത്തി പോ​യി​ന്‍റി​ല്‍ ന​ട​ക്കു​ന്ന റി​ട്രീ​റ്റ് ച​ട​ങ്ങി​ല്‍​നി​ന്ന് വ്യ​ത്യ​സ്ത​മാ​ണ് ഇ​ത്.

പാ​കി​സ്ഥാ​ന്‍ പ​ക്ഷ​ത്തി​ന്‍റെ അ​ഭാ​വം ഇ​വി​ടെ അ​നു​ഭ​വ​പ്പെ​ടും. ഇ​ന്ത്യ​യു​ടെ സൈ​നി​ക അ​ച്ച​ട​ക്ക​ത്തി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​യി തി​ക​ഞ്ഞ ഏ​കോ​പ​ന​ത്തോ​ടെ സൈ​നി​ക​ര്‍ മാ​ര്‍​ച്ച് ചെ​യ്യു​ന്നു. അ​തി​നു​ശേ​ഷം സൈ​നി​ക​രു​മാ​യി സം​സാ​രി​ക്കാ​നു​ള്ള അ​വ​സ​ര​വും ഉ​ണ്ട്. അ​തി​ര്‍​ത്തി​യി​ലെ സൈ​നി​ക ജീ​വി​ത​വും രാ​ജ്യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ല്‍ അ​വ​ര്‍ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളു​മൊ​ക്കെ നേ​രി​ല്‍ കേ​ള്‍​ക്കാം.

ബി​എ​സ്എ​ഫ് ജ​വാ​ന്മാ​രു​ടെ വീ​ര്യം ചി​ത്രീ​ക​രി​ക്കു​ന്ന ചു​മ​ര്‍​ചി​ത്ര​ങ്ങ​ളും ബാ​ന​റു​ക​ളും ക​ട​ന്ന് സൈ​നി​ക​രു​ടെ ധീ​ര​ത​യു​ടെ​യും ത്യാ​ഗ​ത്തി​ന്‍റെ​യും സ്മാ​ര​ക​ത്തി​ലേ​ക്കാ​ണ് എ​ത്തു​ന്ന​ത്. ഇ​വി​ടെ സൈ​നി​ക പ്ര​ദ​ര്‍​ശന​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഗു​ജ​റാ​ത്തി​ലെ ഇ​ന്ത്യ​-പാ​ക് അ​തി​ര്‍​ത്തി സം​ര​ക്ഷി​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന സാ​ങ്കേ​തി​ക​വി​ദ്യ​യും ഉ​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടാ​ണ് യാ​ത്ര​യു​ടെ തു​ട​ക്കം. ഇ​ന്ത്യ​യു​ടെ പ്ര​തി​രോ​ധ​ത്തെ​ക്കു​റി​ച്ച് സ​ന്ദ​ര്‍​ശ​ക​രെ ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​നാ​യി ടാ​ങ്കു​ക​ള്‍, ക​വ​ചി​ത വാ​ഹ​ന​ങ്ങ​ള്‍, മ​റ്റ് സൈ​നി​ക ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ പ്ര​ദ​ര്‍​ശി​പ്പി​ച്ചി​രി​ക്കു​ന്നു.

സീ​മ മോ​ഹ​ന്‍​ലാ​ല്‍

Related posts

Leave a Comment