പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ ടോപ് സീഡുകള്ക്കു മുന്നേറ്റം. മുന്‍ ലോക ഒന്നാം നമ്പര്‍ താരങ്ങളായ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചും സ്പെയിനിന്റെ റാഫേല്‍ നദാലും ആദ്യ റൗണ്ട് ജയമാഘോഷിച്ചു. പുതിയ പരിശീലകന് ആന്ദ്രെ ആഗസിയുടെ മുന്നില്‍ മത്സരത്തിനിറങ്ങിയ നദാല്‍ ക്ലേ കോര്‍ട്ട് സ്പെഷലിസ്റ്റ് മാഴ്സെല്‍ ഗ്രാനോളേഴ്സിനെ 6-3, 6-4, 6-2നു പരാജയപ്പെടുത്തി. അവസാന ഗെയിമില്‍ 0-40 എന്ന നിലയില്‍ പിന്നില്‍നിന്ന ശേഷമാണ് ജോക്കോവിച്ച് മുന്നേറിയത്.
പത്താം ഫ്രഞ്ച് ഓപ്പണ്‍ തേടുന്ന റാഫേല്‍ നദാല്‍ ഉജ്വല ജയത്തോടെ തുടങ്ങി. ബെനോയിറ്റ് പിയറെയെ 6-1, 6-4-6-1നു പരാജയപ്പെടുത്തിയാണ് നദാല്‍ ആദ്യ റൗണ്ട് കടന്നത്. അതേസമയം, വനിതാ വിഭാഗത്തില്‍ ഗാര്ബിന് മുഗുരുസ ആദ്യ റൗണ്ടില്‍ വിജയിച്ചു. ഇറ്റലിയുടെ ഫ്രാന്‍സിസ്ക ഷിവോണിയെയാണ് മുഗുരുസ പരാജയപ്പെടുത്തിയത്.
സ്കോര്‍ 6-2, 6-4. സ്പാനിഷ് താരമായ മുഗുരുസ ഉജ്വല ഫോമില്‍ കളിച്ചാണ് 2010ലെ ചാമ്പ്യന്‍ ഷിവോണിയെ പരാജയപ്പെടുത്തിയത്. മറ്റൊരു മത്സരത്തില്‍ കടുത്ത പോരാട്ടത്തിനൊടുവില്‍ ഓസ്ട്രേലിയന്‍ ടീനേജര്‍ ജെയ്മി ഫോര്ലിസിനെ കരോളിന് വോസ്നിയാക്കി പരാജയപ്പെടുത്തി. സ്കോര്‍ 6-4, 3-6, 6-2.