മോണ്ടി കാര്‍ലോ: മോണ്ടികാര്‍ലോ മാസ്റ്റേഴ്സ് ടെന്നീസ് കിരീടം ലോക ഒന്നാം നമ്പര്‍ റഫേല്‍ നദാലിന്. ഫൈനലില്‍ ജപ്പാന്റെ കെയ് നിഷികോരിയെ 6-3, 6-2ന് തോല്‍പ്പിച്ചാണ് തുടര്‍ച്ചയായ മൂന്നാം തവണയും മോണ്ടി കാര്‍ലോ മാസ്റ്റേഴ്സ് കിരീടമുയര്‍ത്തിയത്.
സ്പാനിഷ് താരത്തിന്റെ 11-ാം മോണ്ടി കാര്‍ലോ കിരീടമാണ്. 2005 മുതല്‍ 2012 വരെ നദാലായിരുന്നു ചാമ്പ്യന്‍. 2013ലെ ഫൈനലില്‍ നൊവാക് ജോക്കോവിച്ചാണ് നദാലിന്റെ കിരീടക്കുതിപ്പ് അവസാനിപ്പിച്ചത്.
2014ലും 2015ലും നദാലിനു ഫൈനലിലെത്തിയില്ല. 2016 മുതല്‍ ലോക ഒന്നാം നമ്പര്‍ താരം മോണ്ടി കാര്‍ലോയില്‍ വിജയക്കുതിപ്പ് തുടര്‍ന്നു. 31 മാസ്റ്റേഴ്സ് കിരീടം നേടിക്കൊണ്ടു നദാല്‍ പുതിയ റിക്കാര്‍ഡ് സ്ഥാപിച്ചു. ഇതുവരെ ഒന്നാം നമ്പര്‍ താരം ജോക്കോവിച്ചുമായി മാസ്റ്റേഴ്സ് കിരീടങ്ങളുടെ എണ്ണത്തില്‍ തുല്യതപങ്കിടുകയായിരുന്നു.
മത്സരത്തിന്റെ ആദ്യ സെറ്റില്‍ മാത്രമാണു നിഷികോരിക്ക് അല്പമെങ്കിലും പൊരുതാന്‍ സാധിച്ചത്. രണ്ടാം സെറ്റില്‍ നദാല്‍ തുടക്കം മുതലേ ആധിപത്യം സ്ഥാപിച്ചു.