മാഡ്രിഡ്: സ്പാനിഷ് താരം റാഫേല്‍ നദാല്‍ എടിപി ലോക റാങ്കില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. തിങ്കളാഴ്ച പുറത്തുവിട്ട റാങ്കിംഗിൽ 8,760 പോയിന്റാണ് നദാലിനുള്ളത്. രണ്ടാം റാങ്കിലുള്ള സ്വിസ് താരം റോജർ ഫെഡററെക്കാൾ(6,900) ഏറെ മുന്നിലാണ് താരം.
യുഎസ് ഓപ്പൺ കിരീടജേതാവ് നൊവാക് ജോക്കാവിച്ചാണ് റാങ്കിംഗിൽ മൂന്നാം സ്ഥാനത്ത്. റണ്ണറപ്പ് അർജന്റീനയുടെ യുവാൻ മാർട്ടിൻ ഡെൽ പൊട്രോ(5,980) നാലാം റാങ്കിലേക്ക് മുന്നേറി.