പാരീസ്: ലോക ഒന്നാം നമ്പർ റാഫേൽ നദാലിന് ഫ്രഞ്ച് ഓപ്പൺ കിരീടം. ഓസ്ട്രിയയുടെ ഡൊമനിക് തീമിനെ പരാജയപ്പെടുത്തിയാണ് നിലവിലെ ചാമ്പ്യൻ നദാൽ പാരീസിലെ തന്റെ 11 ാം കിരീടം സ്വന്തമാക്കിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു നദാലിന്റെ വിജയം. സ്കോർ: 6-4, 6-3, 6-2.
ജയത്തോടെ സ്പാനിഷ് താരത്തിന്റെ ഗ്രാൻസ്ലാം കിരീടം നേട്ടം 17 ആയി. 20 കിരീടം നേടിയ സ്വിറ്റ്സർലൻഡിന്റെ റോജർ ഫെഡറർ ആണ് നദാലിനു മുന്നി ലുള്ളത്. ഒരു ഗ്രാൻഡ്ലാം കിരീടം 11 തവണ സ്വന്തമാക്കുന്ന രണ്ടാം താരമെന്ന റിക്കാർഡും നദാലിന്റെ പേരിലായി. നേരത്തെ 1960 മുതൽ 73 വരെയുള്ള കാലത്ത് മാർഗരെറ്റ് കോർട്ട് 11 ഓസ്ട്രേലിയൻ ഓപ്പൺ സ്വന്തമാക്കിയിട്ടുണ്ട്.