മുക്കൂട്ടുതറ: ഷാഡോ പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ മുക്കൂട്ടുതറ കൊല്ലമുള രാജീവിന്റെ (36) വീട്ടിൽനിന്നു വന്യമൃഗങ്ങളെ വേട്ടയാടാൻ അനധികൃതമായി സൂക്ഷിച്ച നാടൻതോക്ക് പിടിച്ചെടുത്തു.
വെടിമരുന്നുകളും തിരകളും ഉണ്ടായിരുന്നു. രാജീവ് ഒളിവിലാണ്. ഇയാൾക്കു വേണ്ടിയുള്ള അന്വേഷണം ഉൗർജിതമാക്കിയതായി പോലീസ് പറഞ്ഞു.
പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. റെയ്ഡിൽ ഷാഡോ പോലീസ് എസ്ഐ ആർ. രെഞ്ചു, രാധാകൃഷ്ണൻ, എഎസ്ഐ ഹരിലാൽ, വിൽസണ്, സിപിഒ ശ്രീരാജ് എന്നിവർ പങ്കെടുത്തു.