ചവറ : നീണ്ടകര പാലത്തിലെ നടപ്പാതയുടെ സ്ലാബ് തകരുകയും റോഡിൽ കുഴി രൂപപ്പെടുകയും ചെയ്തു .നടപ്പാതയുടെ സ്ലാബ് പൊട്ടി തകർന്നു കുഴിയായി കിടക്കുന്നതു കാരണം കാൽനടയാത്രക്കാർക്ക് യാത്ര ബുദ്ധിമുട്ടുണ്ടാക്കുന്നു. റോഡിൽ കുഴികൾ രൂപപ്പെട്ട് കോൺക്രീറ്റ് കമ്പികൾ തെളിഞ്ഞ് കാണുന്ന അവസ്ഥയിലുമാണ്. ഇരുചക്രവാഹനങ്ങൾ ഈ കുഴിയിൽ വീണ് അപകടത്തിന് കാരണമാകും.
കൂടാതെ പാലത്തിലെ ചില കൈവരികളിലും വിള്ളലുകൾ രൂപപ്പെട്ടു തുടങ്ങിയിട്ടുണ്ട്. വലിയ വാഹനങ്ങൾ പാലത്തിലൂടെ കടന്നുപോകുമ്പോൾ പാലത്തിന് നേരത്തെതിനു അപേക്ഷിച്ച് കുലക്കം വർദ്ധിച്ചിട്ടുണ്ടെന്നും ആരോപണം ഉയർന്നിട്ടുണ്ട്. അറ്റകുറ്റപ്പണികൾ നടത്തി പാലത്തിന്റെ സുരക്ഷാ ഉറപ്പാക്കാൻ അധികാരികൾ ശ്രദ്ധിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.