തിരുവനന്തപുരം: എക്സിറ്റ് പോളുകള്‍ സൂചിപ്പിച്ചതിലും ഒരു പടി മുകളിലുള്ള ജയമായിരുന്നു ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് കേരളത്തില്ന നേടിയത്. 19 ലോക്സഭാ സീറ്റുകളില്‍ യുഡിഎഫ് വിജയിച്ചപ്പോള്‍ ഇടതുമുന്നണിക്ക് ആശ്വാസമായി നിന്നത് ആലപ്പുഴയിലെ ആരിഫിന്റെ വിജയം മാത്രമായിരുന്നു. പലരും പലവിധത്തില്‍ അഭിപ്രായം പറഞ്ഞെങ്കിലും കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിച്ച് എവരെയും ഞെട്ടിച്ചിരിക്കുകയാണ് നാദാപുരം സ്വദേശിയായ യുവാവ്.
മുഹമ്മദ് അലി പി കെ എന്നയാളാണ് കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം ഒരു സീറ്റ് പോലും പിഴയ്ക്കാതെ കത്യമായി പ്രവചിച്ചത്. ഫേസ്ബുക്ക് പേജിലാണ് ഇയാള്‍ തന്റെ പ്രവചനം പുറത്തുവിട്ടത്. തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നതോടെ പോസ്റ്റ് വീണ്ടും വൈറലായിരിക്കുകയാണ്. ഏപ്രില്‍ നാലാം തിയതി ഫേസ്ബുക്ക് പേജില്‍ ഇട്ട പോസ്റ്റില്‍ ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന് തോല്‍ക്കുമെന്നും ബാക്കി 19 സീറ്റുകളും യുഡിഎഫ് നേടുമെന്നും അദ്ദേഹം പ്രവചിച്ചു. എന്നാല്‍ അന്ന് മുഹമ്മദ് അലി പോസ്റ്റ് ഇട്ടതിനു ശേഷം പലരും ആ പ്രവചനത്തെ നിഷേധിച്ചു കൊണ്ട് അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു.
തന്റെ അഭിപ്രായം സ്ക്രീന്‍ഷോട്ട് എടുത്തു വെക്കാമെന്നും മുഹമ്മദ് അലി അന്ന് പറയുകയുണ്ടായി. കമന്റ് ബോക്സില്‍ യുഡിഎഫ് തോല്ക്കുകയാണെങ്കില് അത് പാലക്കാട് ആയിരിക്കും എന്ന് പറഞ്ഞയാള്‍ക്കും കൃത്യമായ മറുപടി കൊടുത്തിരുന്നു മുഹമ്മദലി. പാലക്കാട് ഡിസിസിയെ ചലിപ്പിച്ച് കൊണ്ടിരിക്കുന്നത് ശ്രീകണ്ഠന് ആണെന്ന് ആയിരുന്നു. ഏതായാലും തന്റെ പ്രവചനം നൂറു ശതമാനം ശരിയായതിന്റെ സന്തോഷത്തിലാണ് മുഹമ്മദലി. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് കൂടി പ്രവചിക്കാമായിരുന്നു എന്ന് കുറിപ്പ് ഇട്ടുകൊണ്ട് മുഹമ്മദ് പോസ്റ്റ് വീണ്ടും ഷെയര്‍ ചെയ്തിട്ടുണ്ട്.