നാദാപുരം: നാദാപുരം ടൗണില്‍ ഹോട്ടലില്‍ സൂക്ഷിച്ച പത്ത് കിലോ ഉള്ളി മോഷണം പോയി. നാദാപുരം വടകര റോഡിലെ ഒരു ഹോട്ടലില്‍ നിന്നാണ് ഉള്ളി മോഷണം പോയത്. വ്യാഴാഴ്ച്ച രാവിലെ കട തുറന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്.
കടയുടെ പിന്‍ഭാഗത്തെ ഗ്രില്‍സ് തുറന്ന് അകത്ത് കടന്ന മോഷ്ടാവ് മേശയില്‍ നിന്ന് പണം ലഭിക്കാതെ വന്നതോടെ ഉള്ളിയുമായി സ്ഥലം വിടുകയായിരുന്നു. ബുധനാഴ്ച്ചയാണ് ഇവിടെ ഉള്ളി വാങ്ങിയതെന്നും മാര്‍ക്കറ്റില്‍ ഉള്ളിക്ക് ക്ഷാമം നേരിടുന്ന സമയമായതിനാല്‍ ഏറെ ബുദ്ധിമുട്ടേണ്ടി വന്നെന്നും കടയുടമ പറഞ്ഞു.