ബംഗളൂരു: ഇന്ത്യയുടെയും ഐപിഎലിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഇടംകൈ പേസറായ ടി. നടരാജൻ ഇന്നലെ കാൽമുട്ട് ശസ്ത്രക്രിയയ്ക്കു വിധേയനായി.
കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് 2021 സീസണ് ഐപിഎലിൽനിന്നു നടരാജൻ പുറത്തായിരുന്നു.
ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിനിടെയാണു നടരാജന് ആദ്യം പരിക്കേറ്റത്. ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനത്തിൽനിന്ന് ഇതോടെ താരത്തിനു വിട്ടുനിൽക്കേണ്ടിവന്നിരുന്നു.
എന്നാൽ, ഐപിഎലിൽ സണ്‍റൈസേഴ്സിനായി ആദ്യ രണ്ടു മത്സരങ്ങൾ കളിച്ച നടരാജൻ, പരിക്ക് വഷളായതോടെ ടീമിൽനിന്നു പുറത്താകുകയായിരുന്നു.