തിരുവനന്തപുരം: ശബരിമലയിലെ നടവരവ് കുറഞ്ഞത് ബോർഡിന്റെയോ ക്ഷേത്രങ്ങളിലെയോ ജീവനക്കാരെ ബാധിക്കില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്മകുമാർ. ബജറ്റിൽ കൂടുതൽ സഹായമുണ്ടാകുമെന്നും പദ്മകുമാർ പറഞ്ഞു. നടവരവിൽ മുൻവർഷത്തെ അപേക്ഷിച്ച് 94 കോടി രൂപയുടെ കുറവുണ്ടായിരുന്നു.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കില്ലെന്നും അദ്ദേഹം ആവർത്തിച്ച് വ്യക്തമാക്കി. ബോർഡ് പ്രസിഡന്റ് കാലാവധി തീരും വരെ ഔദ്യോഗിക സ്ഥാനത്ത് തുടരുമെന്നു അദ്ദേഹം പറഞ്ഞു. 2019 നവംബര്‍ 14 വരെയാണ് പദ്മകുമാറിന്റെ ഔദ്യോഗിക കാലാവധി.
മുൻവർഷത്തെ അപേക്ഷിച്ച് തീർഥാടകരുടെ തിരക്ക് കുറഞ്ഞതാണ് നട വരുമാനത്തെ ബാധിച്ചത്. കഴിഞ്ഞവർഷം നടവരുമാനമായ 260 കോടി 81 ലക്ഷം ലഭിച്ചിരുന്നു.