കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയിൽ പങ്കുണ്ടോയെന്ന് അറിയാൻ സംവിധായകൻ നാദിർഷയെ വീണ്ടും ചോദ്യം ചെയ്യും. നാദിർഷയുടേയും ദിലീപിന്റെയും മൊഴികളിൽ വൈരുദ്ധ്യം കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് കൂടുതൽ താരങ്ങളെ ചോദ്യം ചെയ്തേക്കുമെന്നും പോലീസ് ഉന്നതവൃത്തങ്ങൾ അറിയിച്ചു. ദിലീപും നടിയുമായി ഉണ്ടായ തർക്കങ്ങളിൽ ഇടപെട്ടവരെയാണ് ചോദ്യം ചെയ്യുക. 2013ലെ അമ്മ ഷോയുടെ റിഹേഴ്സലിനിടെയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്.