അത്യന്തം നാടകീയത നിറഞ്ഞ മുഹൂര്‍ത്തങ്ങളിലൂടെയാണ് മലയാള സിനിമോലോകം ഇപ്പോള്‍ കടന്നുപോവുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ നാദിര്‍ഷയും സുഹൃത്തും നടനുമായ ദിലീപുമാണ് ഇപ്പോള്‍ പഴികേട്ടുകൊണ്ടിരിക്കുന്നത്. ഈ അവസരത്തിലാണ് തങ്ങളുടെ ആത്മാര്‍ത്ഥ സുഹൃത്തായ കലാഭവന്‍ മണിയുണ്ടായിരുന്നെങ്കില്‍ തന്റെയും ദിലീപിന്റെയും നിരപരാധിത്വം തെളിയിക്കാന്‍ അദ്ദേഹം മുന്‍പന്തിയില്‍ ഉണ്ടായിരുന്നേനെയെന്ന് പറഞ്ഞുകൊണ്ട് നാദിര്‍ഷാ രംഗത്തെത്തിയിരിക്കുന്നത്. ഒന്നും ഓര്‍ക്കാതെ പ്രിയ സുഹൃത്ത് കലാഭവന്‍ മണിയുടെ ഫോണിലേക്ക് വെറുതെ വിളിച്ചു നോക്കിയെന്നും നാദിര്‍ഷാ പറയുന്നു.
തന്റ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മണിയോടുള്ള സ്‌നേഹവും താനും ദിലീപും നിരപരാധിയാണെന്നുള്ള ാര്യവും നാദിര്‍ഷാ പങ്കുവെച്ചത്. മണിയെ ഒരുപാട് ‘മിസ്’ ചെയ്യുന്നുവെന്നും നാദിര്‍ഷാ പറയുന്നു. മണിയുടെ മൃതദേഹത്തിന് അരികില്‍ താനും ദിലീപും നില്‍ക്കുന്ന ചിത്രവും നാദിര്‍ഷാ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. നടിയ ആക്രമിച്ച കേസില്‍ ദിലീപിനെയും നാദിര്‍ഷായെയും ആലുവ പോലീസ് ക്ലബ്ബില്‍ വെച്ച് 12 മണിക്കൂര്‍ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇരുവരും നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യമുള്ളതിനാല്‍ പോലീസ് വീണ്ടും ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലുമാണ്. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ സഹതടവുകാരനായ വിഷ്ണു തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയതായും ഒന്നരക്കോടി രൂപ തന്നില്ലെങ്കില്‍ ദിലീപിനെ കുടുക്കുമെന്ന് പറഞ്ഞതായും നേരത്തെ നാദിര്‍ഷാ വ്യക്തമാക്കിയിരുന്നു.