കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ രമ്യാ നമ്പീശനെയും സഹോദരനെയും വിസ്തരിച്ചു. പ്രോസിക്യൂഷന് സാക്ഷിയായാണ് ഇവര്‍ കോടതിയില്‍ ഹാജരായത്. അടച്ചിട്ട മുറിയിലാണ് വിചാരണ നടപടിക്രമങ്ങൾ നടക്കുന്നത്.
കഴിഞ്ഞദിവസം നടനും സംവിധായകനുമായ ലാലിനെയും കുടുംബത്തെയും കോടതി വിസ്തരിച്ചിരുന്നു. ലാലിന്റെ മകൻ സംവിധാനം ചെയ്ത സിനിമയിൽ അഭിനയിക്കുന്നതിനിടെയാണ് നടി ആക്രമിക്കപ്പെട്ടത്. കേസിലെ ഒന്നാം സാക്ഷിയായ നടിയുടെ വിസ്താരം നേരത്തെ പൂർത്തിയായിരുന്നു.
കേസിൽ സിനിമാ മേഖലയിൽ നിന്നടക്കം 136 സാക്ഷികളെ ആദ്യ ഘട്ടത്തിൽ വിസ്തരിക്കുന്നത്. ഫോറൻസിക് പരിശോധനാ ഫലങ്ങൾ ലഭിച്ച ശേഷം നടിയുടെ ക്രോസ് വിസ്താരം ആരംഭിക്കും.