കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇന്നു തീരുമാനമുണ്ടാകും. കേസിന്റെ സാക്ഷി വിസ്താരത്തിന്റെ അടക്കമുള്ള തീയതികളും ഇന്നു തീരുമാനിക്കും.
എട്ടാം പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രേസിക്യൂഷന്റെ അപേക്ഷയുള്‍പ്പെടെ കോടതിയുടെ പരിഗണനയിലുള്ള ഹര്‍ജികളും ഇന്ന് പരിഗണിക്കു വരുന്നുണ്ട്.
ആദ്യഘട്ടത്തില്‍ വിസ്തരിക്കേണ്ട 180 സാക്ഷികളില്‍ 44 സാക്ഷികളുടെ വിസ്താരമാണ് ഇതുവരെ പൂര്‍ത്തിയായിട്ടുള്ളത്. കഴിഞ്ഞ വ്യാഴാഴ്ച കേസ് പരിഗണിച്ചപ്പോള്‍ വിചാരണ തുടരാന്‍
അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും ജില്ലാ ഗവണ്മെന്റ് പ്ലീഡര്‍ക്കും എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി നിര്‍ദേശം നല്‍കിയിരുന്നു.