കൊച്ചി: കൊച്ചിയിൽ യുവനടിയെ ആക്രമിച്ച കേസിൽ വിചാരണ വൈകിപ്പിക്കാൻ പ്രതിഭാഗം ശ്രമിക്കുന്നത് എന്തിനെന്ന് ഹൈക്കോടതി. കേസിലെ വിചാരണ ആറു മാസത്തിനകം പൂർത്തിയാക്കണമെന്ന ഉത്തരവ് പിൻവലിക്കണമെന്ന് രണ്ടാം പ്രതി മാര്ട്ടിന് സമർപ്പിച്ച ഹർജി പരിഗണിക്കവേയായിരുന്നു കോടതി ഇക്കാര്യം ചോദിച്ചത്. ഹർജി കോടതി തള്ളി.
കേസിൽ വനിതാ ജഡ്ജി വിചാരണ നടത്തണമെന്ന ഇരയായ നടിയുടെ ആവശ്യം ഹൈക്കോടതി നേരത്തെ അംഗീകരിച്ചിരുന്നു. സിബിഐ കോടതി ജഡ്ജി ഹണി വർഗീസാണ് കേസിൽ വാദം കേൾക്കുക. കേസിലെ വിചാരണ ആറു മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.