
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണയുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന ദിലീപിന്റെ ആവശ്യം കോടതി അംഗീകരിച്ചു. അടച്ചിട്ട മുറിയിൽ നടക്കുന്ന വിചാരണയുടെ ദൃശ്യങ്ങൾ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കരുതെന്നും കോടതി ഉത്തരവിട്ടു. എറണാകുളത്തെ സിബിഐ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്.