കൊച്ചി: നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയ കേസിൽ രണ്ടാംഘട്ട സാക്ഷിവിസ്താരം നാളെ തുടങ്ങും. 102 പുതിയ സാക്ഷികളാണ് പട്ടികയിലുള്ളത്.
ഇതിൽ 60 സാക്ഷികളെയെങ്കിലും വിസ്തരിക്കുമെന്നാണ് അറിയുന്നത്. ആദ്യം വിസ്തരിച്ച സാക്ഷികളിൽ ചിലരെ വീണ്ടും വിസ്തരിക്കാനുള്ള നീക്കത്തിലാണ് പ്രോസിക്യൂഷൻ.
ഒന്നാം ഘട്ട സാക്ഷി വിസ്താരത്തിന്റെ ഭാഗമായി ഒന്പതു പുതിയ സാക്ഷികളെ വിസ്തരിക്കണമെന്ന അപേക്ഷ പ്രോസിക്യൂഷൻ സമർപ്പിച്ചിരുന്നു.
പക്ഷേ അഞ്ചു പേരെ വിസ്തരിക്കാനുള്ള അനുമതി മാത്രമാണ് ലഭിച്ചത്. ആദ്യ വിസ്താരം കഴിഞ്ഞ സാക്ഷികളിൽ 22 പേർ കൂറുമാറി പ്രതിഭാഗത്ത് ചേർന്നിരുന്നു.
ഈ മൊഴികൾ നിർണായകമാകും
കൂറുമാറിയ ആലപ്പുഴ സ്വദേശി സാഗർ വിൻസെന്റിന്റെ രഹസ്യമൊഴി മജിസ്ട്രേറ്റ് കോടതി മുന്പാകെ രേഖപ്പെടുത്തിയിട്ടുണ്ട്.
രണ്ടാംഘട്ട വിസ്താരത്തിൽ ഇത് നിർണായകമാകും. കേസിലെ ഒന്നാംപ്രതി പൾസർ സുനിയുടെ അമ്മയുടെ രഹസ്യമൊഴിയും നിർണായമാകുമെന്നാണ് കരുതുന്നത്.