നടി ആക്രമണക്കേസ്: വിചാരണ നവംബര്‍ 10ന് പുനരാരംഭിക്കും; ദിലീപും സുഹൃത്ത് ശരത്തും തിങ്കളാഴ്ച കോടതിയില്‍ ഹാജരാകും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി ദിലീപും സുഹൃത്ത് ശരത്തും ഇന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാകും. കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാന്‍ ഇരുവരോടും ഇന്ന് ഹാജരാകാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.

തുടരന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ദിലീപിന്‍റെ ഹര്‍ജി കോടതി നേരത്തെ തള്ളിയിരുന്നു. ഹര്‍ജി തള്ളിയതോടെ ദിലീപിനെതിരായ പുതിയ കുറ്റം നിലനില്‍ക്കും.

ദിലീപിനെതിരെ തെളിവു നശിപ്പിച്ചതിനും ശരത്തിനെതിരെ തെളിവുകള്‍ മറയ്ക്കാന്‍ ശ്രമിച്ചെന്നുമുള്ള കുറ്റങ്ങളാണ് ക്രൈംബ്രാഞ്ച് ചുമത്തിയത്.

നടി ആക്രമണക്കേസ് വിചാരണ നവംബര്‍ 10ന് പുനരാരംഭിക്കുമ്പോള്‍ തുടരന്വേഷണ റിപ്പോര്‍ട്ടും കേസില്‍ നിര്‍ണായകമാകും.

സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകളെ തുടര്‍ന്നായിരുന്നു കേസിൽ തുടരന്വേഷണം.

Related posts

Leave a Comment