കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. ചോദ്യം ചെയ്യലിന് ഹാജരാകാൻ അസൗകര്യമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു.
ചെന്നൈയിൽ നിന്ന് തിരിച്ചെത്തിയിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിന് നൽകിയ കത്തിൽ പറയുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിനുശേഷം ആലുവയിലെ വീട്ടിൽവച്ച് ചോദ്യം ചെയ്യാമെന്നാണ് കാവ്യ അറിയിച്ചിരിക്കുന്നത്.
ചോദ്യംചെയ്യലിന് ഹാജരാകേണ്ട സ്ഥലം തീരുമാനിക്കാന്‍ കാവ്യക്ക് ക്രൈംബ്രാഞ്ച് അവസരം നൽകിയിരുന്നു. സാക്ഷിയായ സ്ത്രീക്ക് നല്കിയ ആനുകൂല്യമാണിതെന്നായിരുന്നു ക്രൈബ്രാഞ്ച് വ്യക്തമാക്കിയത്.