കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നിലവിൽ സിബിഐ കോടതിയുടെ ചുമതലയുള്ള പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് വിചാരണ നടത്തിയാൽ നീതി കിട്ടില്ലെന്നും അതിജീവിത.
കേസിന്റെ വിചാരണ നടപടികൾ പ്രത്യേക സിബിഐ കോടതിയിൽനിന്ന് എറണാകുളം ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റരുതെന്നാണ് അതിജീവിതയുടെ ആവശ്യം.
ഇതുസംബന്ധിച്ച് അതിജീവിത ഹൈക്കോടതി രജിസ്ട്രാർക്ക് അപേക്ഷ നൽകി.സിബിഐ പ്രത്യേക കോടതിയിലോ മറ്റേതെങ്കിലും വനിതാ ജഡ്ജിയെക്കൊണ്ടോ വിചാരണ നടത്തണമെന്നാണ് അതിജീവിതയുടെ അപേക്ഷയിലുള്ളത്.
ജഡ്ജി ഹണി എം. വർഗീസിന് പകരം പുതിയ ജഡ്ജിനെ നിയമിച്ച സാഹചര്യത്തിലാണ് കേസിന്റെ വിചാരണ നടപടികൾ എറണാകുളം ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്.
പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ആയ ഹണി എം. വർഗീസ് സിബിഐ പ്രത്യേക കോടതിയുടെ അധിക ചുമതല നിർവഹിക്കുകയായിരുന്നു.
കോടതി മാറ്റം ഉണ്ടാകുമെങ്കിലും നടി കേസിലെ തുടർ വിചാരണ നടത്തുക പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായ ഹണി എം. വർഗീസ് തന്നെയാകും. തുടർ വിചാരണ സംബന്ധിച്ചു ഹൈക്കോടതിയുടെ ഉത്തരവ് ഉടൻ ഉണ്ടാകുമെന്നുമാണ് അറിയിച്ചിരുന്നത്.