കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിഭാഗം അഭിഭാഷകരുടെ ഫോണ്‍ ശബ്ദരേഖ ചോര്‍ത്തി മാധ്യ മങ്ങള്‍ക്ക് നല്കിയ അന്വേഷണ ഉദ്യോഗസ്ഥര്ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹൈ ക്കോടതി അഭിഭാഷകന് വി. സേതുനാഥ് നല്കിയ പരാതി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് കേരള ബാര്‍ കൗണ്‍സില്‍ പ്രസിഡന്റ് കെ.എന്‍. അനില്‍കുമാര്‍ വ്യക്തമാക്കി.
അഭിഭാഷകന് സാക്ഷിയെ മൊഴി പഠിപ്പിക്കുന്നതടക്കമുള്ള ശബ്ദരേഖകള്‍ കഴിഞ്ഞ ദിവസം പുറത്തുവ ന്നിരുന്നു.
ഇന്ത്യന്‍ തെളിവു നിയമപ്രകാരം അഭിഭാഷകനും കക്ഷികളും തമ്മിലുള്ള സംഭാഷണത്തിനു സംരക്ഷണമുണ്ടെന്നും ഇതു മറികടന്നു ശബ്ദരേഖ പുറത്തുവിട്ട അന്വേഷണ സംഘത്തിന്റെ നടപടി നിയ മലംഘനമാണെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
തുടര്‍ന്നാണ് കുറ്റക്കാരായവര്‍ക്കെതിരേ നടപടി എടുക്കണമെന്ന ആവശ്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെ ടുത്താന്‍ ബാര്‍ കൗണ്‍സില്‍ തീരുമാനിച്ചത്.
ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് ആക്രമണത്തിനിരയായ നടി നല്കിയ പരാതിയില്‍ ബാര്‍ കൗണ്‍സില്‍ നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. ഇതില്‍ അഭിഭാഷകരുടെ മറുപടി ലഭിച്ചിട്ടില്ലെന്നും ബാര്‍ കൗണ്‍സില്‍ പ്രസിഡന്റ് വ്യക്തമാക്കി.