കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ നടപടികൾ എറണാകുളം പ്രത്യേക സിബിഐ കോടതിയിൽ തുടങ്ങി. പ്രാഥമിക വാദം കേൾക്കുന്നത് അടുത്ത മാസം അഞ്ചിലേക്ക് മാറ്റിയതായും കോടതി അറിയിച്ചു.
ഹൈക്കോടതി വിധിയനുസരിച്ച് വനിത ജഡ്ജി അധ്യക്ഷയായ സിബിഐ കോടതിയാണ് കേസ് വിചാരണയ്ക്ക് പരിഗണിക്കുന്നത്. ആറ് മാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി വിചാരണ കോടതിക്ക് നിർദ്ദേശം നൽകിയിരുന്നു.
2017 ഫെബ്രുവരി 17 നാണ് കൊച്ചിയിൽ യുവ നടി ആക്രമണത്തിനിരയായത്. പൾസർ സുനിയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘം നടിയുടെ വാഹനം ആക്രമിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയെന്നാണ് കേസ്. നടൻ ദിലീപും പൾസർ സുനിയുമടക്കം കേസിൽ 11 പ്രതികളുണ്ട്.