തിരുവനന്തപുരം: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പുതിയതായി തുടങ്ങുന്ന പ്രത്യേക പോക്സോ കോടതിയിൽ നടത്താനുള്ള മന്ത്രിസഭാ തീരുമാനം റദ്ദാക്കും. ഈ കേസിലെ വിചാരണ കൊച്ചി സിബിഐ കോടതിയിൽ നടത്താനുള്ള ഹൈക്കോടതി ഉത്തരവ് നിലനിൽക്കുന്നതിനാലാണ് ഇത്.
നിയമവിദഗ്ധരുമായി കൂടിയാലോചിച്ചശേഷമാണ് സർക്കാർ തീരുമാനമെടുത്തത്. ഈ കേസിലെ വിചാരണ കൊച്ചി സിബിഐ കോടതിയിൽ നടത്താനുള്ള ഹൈക്കോടതി ഉത്തരവ് ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നുമാണ് സർക്കാർ വിശദീകരണം.
പോക്സോ കേസുകൾക്കു മാത്രമായി കൊച്ചി നെടുമ്പാശേരിയിൽ പ്രത്യേക കോടതി സ്ഥാപിക്കാനാണ് മന്ത്രിസഭ കഴിഞ്ഞദിവസം തീരുമാനിച്ചത്. ഇതോടൊപ്പം നടിയെ ആക്രമിച്ച കേസ് ഈ കോടതിയിൽ വിചാരണ ചെയ്യുന്നതിന് അനുമതി നൽകാനുമായിരുന്നു തീരുമാനം.