കൊച്ചി: വാടകയ്ക്ക് എടുത്ത കാര്‍ ഉടമയറിയാതെ നടി പ്രിയങ്ക വീണ്ടും വാടകയ്ക്ക് നല്‍കിയെന്ന പരാതിയില്‍ ഇന്നോവ ക്രിസ്റ്റ കാര്‍ പോലീസ് കണ്ടെടുത്തു.
പാലാരിവട്ടം പോലീസ് ഇന്‍സ്പെക്ടര്‍ ജോസഫ് സാജന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തോപ്പുംപടി സ്വദേശിയില്‍ നിന്നാണ് കാര്‍ കസ്റ്റഡിയിലെടുത്തത്.
സംഭവത്തില്‍ നടി പ്രിയങ്കയുടെ മൊഴി പോലീസ് ഉടന്‍ രേഖപ്പെടുത്തും. പാലാരിവട്ടം സ്വദേശിയുടെ പരാതിയില്‍ പാലാരിവട്ടം പോലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.
കഴിഞ്ഞ മേയ് അഞ്ചിനാണ് പരാതിക്കാരന്റെ കൈയില്‍ നിന്ന് നടി കാര്‍ വാടകയ്ക്കെടുത്തത്. പിന്നീട് ഉടമ അറിയാതെ നടി മറ്റൊരാള്‍ക്ക് വാടകയ്ക്ക് നല്കി. വിവരമറിഞ്ഞ ഉടമ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.