കൊച്ചി: പ്രമുഖ നടിയെ അപമാനിച്ച സംഭവത്തില്‍ രണ്ടു പ്രതികളെക്കൂടി പോലീസ് തിരിച്ചറിഞ്ഞു. വടിവാള്‍ സലീം, മനു എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇരുവരും ക്വട്ടേഷന്‍ സംഘാംഗങ്ങളാണെന്ന് പോലീസ് പറഞ്ഞു. ഇതിനിടെ പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനം തമ്മനംപുല്ലേപ്പടി റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. സിനിമാ ലൊക്കേഷനുകളില്‍ ഉപയോഗിക്കുന്ന തരത്തിലുള്ള ടെന്പോ ട്രാവലറാണ് കണ്ടെത്തിയത്. ഇത് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളുടെ വസ്ത്രങ്ങളും വാഹനത്തില്‍നിന്നും ലഭിച്ചിട്ടുണ്ട്.
തൃശൂരിലെ ഷൂട്ടിംഗിനുശേഷം വെള്ളിയാഴ്ച രാത്രി കാറില്‍ എറണാകുളത്തേക്കു വരുന്നവഴിയാണു നടി അതിക്രമത്തിനിരയായത്. നടിയുടെ കാറില്‍ പ്രതികള്‍ അതിക്രമിച്ചു കയറി ഉപദ്രവിക്കുകയും അപകീര്‍ത്തികരമായ ചിത്രങ്ങളും വീഡിയോയും പകര്‍ത്തുകയുമായിരുന്നു. സംഭവം നടക്കുന്പോള് നടിയുടെ കാര്‍ ഓടിച്ചിരുന്ന കൊരട്ടി സ്വദേശി മാര്‍ട്ടിനെ (28) പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ഏഴു പ്രതികളുണ്ട്. സംഭവത്തിന്റെ ആസൂത്രകനും പെരുന്പാവൂര്‍ സ്വദേശിയും നടിയുടെ മുന്‍ െ്രെഡവറുമായ പള്‍സര്‍ സുനി എന്ന സുനില്‍കുമാറും പിടിയിലായിരുന്നു.