കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നാലാം പ്രതി വിജീഷ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. വിചാരണ അനന്തമായി നീണ്ടുപോകുകയാണ്.
ഈ സാഹചര്യത്തില്‍ പ്രതിക്ക് ജാമ്യം നല്‍കാതെ ജയിലില്‍ പാര്‍പ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നാണ് വിജീഷിന്റെ ഹര്‍ജിയില്‍ കോടതിയെ അറിയിച്ചിരുന്നു.
കേസില്‍ സമാന കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട നടന് ദിലീപ് ഉള്‍പ്പെടെയുള്ള മറ്റു പ്രതികള്‍ക്ക് ഹൈക്കോടതിയും സുപ്രീം കോടതിയും ജാമ്യം നല്‍കിയിട്ടുണ്ടെന്നും വിജേഷിന്റെ ഹര്‍ജിയിലുണ്ടായിരുന്നു. ഈ സാഹചര്യം പരിഗണിച്ച കോടതി വിജീഷിന് ജാമ്യം അനുവദിക്കുകയായിരുന്നു.
നടിയെ ആക്രമിക്കാനെത്തിയ സംഘത്തില്‍ അത്താണി മുതല്‍ പള്‍സര്‍ സുനിക്കൊപ്പം വാഹനത്തില്‍ വിജീഷും ഉണ്ടായിരുന്നു. കേസില്‍ പള്‍സര്‍ സുനി, വിജീഷ് എന്നിവര്‍ ഒഴികെ മറ്റു പ്രതികള്‍ക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
സാഗര്‍ വിന്സന്റിന്റെഹര്ജി തള്ളി
നടിയെ ആക്രമിച്ച കേസിലെ അന്വേഷണോദ്യോഗസ്ഥന് ബൈജു എം. പൗലോസ് ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് കേസിലെ സാക്ഷിയും കാവ്യ മാധവന്റെ ഉടസ്ഥതയിലുള്ള വസ്ത്രശാല ലക്ഷ്യയിലെ മുന്‍ ജീവനക്കാരനുമായ ആലപ്പുഴ സ്വദേശി സാഗര്‍ വിന്‍സന്റ് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി.
മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ സാഗറിനെ ചോദ്യം ചെയ്യരുതെന്ന് കോടതി പ്രോസിക്യൂഷനെ അറിയിച്ചു. തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണം സംഘം നല്കിയ നോട്ടീസിലെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഹര്‍ജിക്കാരന്റെ വാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് പ്രോസിക്യൂഷന് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് അനു ശിവരാമന്റെ സിംഗിള്‍ ബഞ്ചാണ് കേസ് പരിഗണിച്ചത്.