കൊച്ചി: നടിയെ ആക്രമിച്ച കേസില് ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്ഡ് അനുവാദമില്ലാതെ തുറന്നു പരിശോധിച്ചതിനെതിരേ അതിജീവിത നല്കിയ ഹര്ജി ഹൈക്കോടതി തള്ളി. ഉപഹര്ജി നിയമപരമായി നിലനില്ക്കില്ലെന്ന് ഹൈക്കോടതി അറിയിച്ചു.
എറണാകുളം പ്രിന്സിപ്പല് സെഷന്സ് ജഡ്ജി നടത്തിയ വസ്തുതാന്വേഷണ റിപ്പോര്ട്ട് റദ്ദാക്കണമെന്നും ഹൈക്കോടതി മേല്നോട്ടത്തില് പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. വസ്തുതാന്വേഷണ റിപ്പോര്ട്ട് റദ്ദാക്കി ഐജി റാങ്കില് കുറയാത്ത ഉദ്യോഗസ്ഥന് കേസ് അന്വേഷിക്കണമെന്നാണ് അതിജീവിതയുടെ ആവശ്യം.
വിചാരണക്കോടതിയുടേതടക്കം മൂന്നു കോടതികളുടെ പരിഗണനയില് ഇരിക്കേ ദൃശ്യങ്ങള് അടങ്ങിയ മെമ്മറി കാര്ഡ് തുറന്ന് പരിശോധിച്ചെന്നായിരുന്നു ജില്ലാ പ്രിന്സിപ്പല് സെഷന്സ് ജഡ്ജിയുടെ അന്വേഷണ റിപ്പോര്ട്ട്.
അങ്കമാലി മജിസ്ട്രേറ്റ് ലീന റഷീദ്, ജില്ലാ ജഡ്ജിയുടെ പി എ മഹേഷ്, ശിരസ്തദാര് താജുദ്ധീന് എന്നിവരാണ് മെമ്മറി കാര്ഡ് പരിശോധിച്ചത്.