കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധി കഴിഞ്ഞ് ആദ്യമായി സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ച് നടൻ വിജയ് ബാബു.
പൂര്‍ണമായി അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിച്ചുവെന്നും തന്‍റെ പക്കലുള്ള എഡിറ്റ് ചെയ്യാത്ത തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും വിജയ് ബാബു പറഞ്ഞു.
കുടുംബവും സുഹൃത്തുക്കളും നല്‍കിയ പിന്തുണയിലാണ്, കഴിഞ്ഞ 70 ദിവസത്തോളം താന്‍ ജീവിച്ചിരുന്നത്.
കുടുംബത്തോടും അഭിഭാഷകരോടും അന്വേഷണ സംഘത്തോടും കോടതിയോടും അല്ലാതെ മറ്റാരോടും സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല.
അതിനാലാണ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കാത്തത്. ഇതില്‍ ക്ഷമ ചോദിക്കുന്നുവെന്നും വിജയ് ബാബു കൂട്ടിച്ചേർത്തു.