നടിയെ തട്ടിക്കൊണ്ടുപോയ സംഭവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് വന്ന ബ്ലാക്ക്‌മെയില്‍ കോളിനെതിരെ ഡിജിപിയ്ക്ക് പരാതി നല്‍കിയന്നെ വെളിപ്പെടുത്തലുമായി നാദിര്‍ഷയും. ഒരുവിഭാഗം ആളുകള്‍ നാദിര്‍ഷയുടെ പേര് പറയാന്‍ നിര്‍ബന്ധിക്കുന്നുണ്ട്. ചേട്ടനോട് സംസാരിക്കണമെന്ന് പറഞ്ഞ് വിഷ്ണു എന്നയാള്‍ ഫോണ്‍ ചെയ്‌തെന്നും പന്തികേട് തോന്നി താന്‍ ഇത് റെക്കോര്‍ഡ് ചെയ്‌തെന്നും അതുള്‍പ്പെടെയുള്ള പരാതിയാണ് പോലീസിന് നല്‍കിയിരിക്കുന്നതെന്നും നാദിര്‍ഷ പറഞ്ഞു.
സുനിയെ അറിയാമെന്നും സുനിയുടെ കാര്യങ്ങളെല്ലാം നോക്കുന്നത് താനാണെന്നും വിളിച്ചയാള്‍ പറഞ്ഞതായി നാദിര്‍ഷ പറഞ്ഞു. ദിലീപ് നിരപരാധിയാണെന്ന് ഞങ്ങള്‍ക്കറിയാം. പക്ഷേ ഞങ്ങള്‍ക്ക് കുറച്ച് കാശ് ആവശ്യമുണ്ട്. നിങ്ങളിത് തന്നില്ലെങ്കില്‍ എന്ത് വിലതന്നും ദിലീപിനെതിരെ മൊഴി പറയാന്‍ ആളുകള്‍ ആവശ്യപ്പെടുന്നുണ്ട് എന്നൊക്കെയാണ് അയാള്‍ പറഞ്ഞത്.
ദിലീപിന്റെ പേര് പറഞ്ഞാല്‍ പണം തരാം എന്ന് പലരും നിര്‍ബന്ധിക്കുന്നതായി വിഷ്ണു പറഞ്ഞു. ആരാണെന്ന് ചോദിച്ചപ്പോള്‍ പ്രമുഖരായ നിര്‍മ്മാതാക്കളുടെയും നടിമാരുടെയും നടന്മാരുടെയും സിനിമയുമായി ബന്ധമുള്ള പലരുടേയും പേര് പറഞ്ഞു. ദിലീപുമായി അടുപ്പമുള്ളവരുടെ വരെ പേരുകള്‍ അയാള്‍ പറഞ്ഞു. അതുകൊണ്ടുതന്നെ അതൊന്നും ഞങ്ങള്‍ വിശ്വസിച്ചിട്ടില്ല. വിളിച്ചയാള്‍ ബുദ്ധിമാനാണ്. ഞങ്ങള്‍ വിശ്വസിക്കും എന്ന് തോന്നുന്ന തരത്തിലുള്ള ആളുകളുടെ പേരുകളാണ് അയാള്‍ പറഞ്ഞത്. ദിലീപിന്റെ ഡ്രൈവര്‍ക്ക് വന്ന മെസേജും ഡിജിപിയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. നാദിര്‍ഷ വ്യക്തമാക്കി.