അന്നും ഇന്നും അബിയാണ് മിമിക്രിക്കാർക്കിടയിലെ സൂപ്പർ സ്റ്റാർ. അന്ന് എനിക്ക് ടോപ്പാവണം എന്ന ചിന്ത ആർക്കും ഉണ്ടായിരുന്നില്ല. കൊച്ചിൻ ഓസ്കർ എന്ന ട്രൂപ്പിൽ ആയിരുന്നു ഞങ്ങൾ.
സ്റ്റേജിൽ കൈയടി കിട്ടണം എന്ന് മാത്രമായിരുന്നു ഞങ്ങൾക്ക് ഉണ്ടായിരുന്നത്. മറ്റു ഗ്രൂപ്പുകളുമായി ഞങ്ങൾക്ക് മത്സരം ഉണ്ടായിരുന്നു. എന്നാൽ ഞങ്ങൾക്കിടയിൽ ഒരിക്കലും ഉണ്ടായിട്ടില്ല.
പരസ്പരം എല്ലാവരെയും സഹായിക്കുമായിരുന്നു അബി ഒരേസമയം രണ്ടു മൂന്ന് നടന്മാരെ ഒക്കെ ചെയ്യുമ്പോൾ അതിനായി വസ്ത്രം മാറാനും ഒക്കെ സഹായിക്കാൻ ഞങ്ങൾ നിൽക്കും.
ഓണത്തിനിടയിൽ പുട്ട് കച്ചവടം എന്ന് കാസറ്റിന് പേരിട്ടത് അബിയാണ്. അത് അബിയുടെ വായിൽ നിന്ന് അറിയാതെ വന്ന ഒരു വാക്ക് ആയിരുന്നു.
ഞാൻ അത് മതിയെന്ന് പറഞ്ഞു. അബിയാണ് അന്ന് ലീഡ് ചെയ്ത് നിന്നിരുന്നത്. അബി ലീഡ് ചെയ്യുന്നു എന്ന് പറഞ്ഞാൽ ഞങ്ങൾ മിമിക്രിക്കാർക്കിടയിൽ അബിയാണ് അന്നും ഇന്നും സൂപ്പർസ്റ്റാർ. -നാദിർഷ