നടന് ദിലീപിന്റെ സുഹൃത്തും നടിയെ ആക്രമിച്ച കേസില്‍ പോലീസിന്റെ സംശയനിഴലുമുള്ള സംവിധായകന് നാദിര്‍ഷ അജ്ഞാതകേന്ദ്രത്തിലെന്ന് സൂചന. നെഞ്ചുവേദനയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്ന നാദിര്‍ഷയെ പോലീസ് ഇടപെട്ട് ഞായറാഴ്ച്ച ഡിസ്ചാര്‍ജ് ചെയ്യിക്കുകയായിരുന്നു. പാതിരാത്രി 12.30നാണ് നാദിര്‍ഷയെ ഡിസ്ചാര്‍ജ് ചെയ്തത്. അതേസമയം നാദിര്‍ഷയെ രണ്ടുദിവസത്തിനകം അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന. അതേസമയം, നാദിര്‍ഷ പോലീസ് കസ്റ്റഡിയിലാണെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. രാത്രി മരുന്നു കഴിച്ച് കിടക്കാന്‍ തുടങ്ങുകയായിരുന്ന നാദിര്‍ഷയോട് നിങ്ങളെ ഇപ്പോള്‍ തന്നെ ഡിസ്ചാര്‍ജ് ചെയ്യുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു.
അറസ്റ്റ് ഭീഷണിയുണ്ടെന്നും കടുത്ത മാനസിക സംഘര്‍ഷം ഉണ്ടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചിരുന്നു. നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി പ്രോസിക്യൂഷന്റെ നിലപാട് തേടിയിരുന്നു. ബുധനാഴ്ചയാണ് നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. നേരത്തെ കേസില്‍ അറസ്റ്റ് തടയണമെന്ന നാദിര്‍ഷയുടെ ആവശ്യം കോടതി തള്ളിയിരുന്നു. ഇതോടെയാണ് ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്.
ഇതിനിടെ സുനിയെ ഫോണ്‍വിളിക്കാന്‍ സഹായിച്ച എ ആര് ക്യാംപിലെ പൊലീസുകാരന് അനീഷിനെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. പള്‍സര്‍ സുനി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുമ്പോള്‍ സംവിധായകന് നാദിര്‍ഷയടക്കമുള്ളവരെ ഫോണില്‍ ബന്ധപ്പെടാന്‍ അനീഷ് അവസരം ഒരുക്കിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അനീഷിനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. അനീഷിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് ദിലീപിന് സന്ദേശമയക്കാന്‍ ശ്രമിച്ചെന്നും പൊലീസ് കണ്ടെത്തിയിരുന്നു. അനീഷിനെ സസ്പെന്റ് ചെയ്യുമെന്നാണ് സൂചന. ഇല്ലാത്ത പക്ഷം പൊലീസ് നടത്തിയ നാടകമാണ് അനീഷിന്റെ വെളിപ്പെടുത്തലെന്ന വാദം സജീവമാകും. ദിലീപിന്റെ ജാമ്യ ഹര്‍ജിക്കിടെ ഇത് വാദമായി ഉയര്‍ത്താനും സാധ്യത ഏറെയാണ്. ഈ സാഹചര്യത്തിലാണ് പൊലീസ് അനീഷിനെതിരെ വകുപ്പ് തല നടപടി എടുക്കുന്നത്.
അതേസമയം, ആക്രമിക്കപ്പെട്ട കേസില്‍ ശ്രീനിവാസനേയും സെബാസ്റ്റ്യന്‍ പോളിനേയും പരോക്ഷമായി വിമര്‍ശിച്ച് സംവിധായകന് ആഷിഖ് അബു രംഗത്തെത്തി. പോലീസിനെയും സര്‍ക്കാരിനേയും കോടതിയേയും ചോദ്യം ചെയ്യാന്‍ സ്വാതന്ത്ര്യമുള്ള നാടാണ് നമ്മുടേത്. ചന്ദ്രബോസ് വധക്കേസില്‍ ജയിലില്‍ കഴിയുന്ന നിഷാമിന് വേണ്ടിയും സെബാസ്റ്റ്യന്‍ പോള്‍ സംസാരിക്കണമെന്ന് നടിയെ പിന്തുണച്ച് ഇട്ട ഫേസ്ബുക്ക് കുറിപ്പില്‍ ആഷിഖ് അബു പറഞ്ഞു. വരും ദിവസങ്ങളില്‍ ശ്രീനിവാസനെ പോലെ കൂടുതല്‍ ആളുകള്‍ രംഗത്തുവന്നേക്കാം. അത് കേരളം ചര്‍ച്ച ചെയ്യണം. ദേരാ സച്ചാ മാതൃകയില്‍ ഒരു കലാപത്തിന് ചര്‍ച്ചകളിലൂടെ ആഹ്വാനം ചെയ്യണമെന്നും ആഷിഖ് അബു പരിഹസിച്ചു.