കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നാദിർഷാ അറസ്റ്റ് ഭയക്കേണ്ടതില്ലെന്ന് ഹൈക്കോടതി. നാദിർഷായുടെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്ന വേളയിലാണ് കോടതി ഇക്കാര്യം പറഞ്ഞത്. നിലവിൽ നാദിർഷാ അറസ്റ്റ് ഭയക്കേണ്ടതില്ല. ആവശ്യമെങ്കിൽ നിയമാനുസൃതം പോലീസിന് നാദിർഷായെ ചോദ്യം ചെയ്യാമെന്നും കോടതി പറഞ്ഞു.
നാദിർഷായുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി. നാദിർഷായെ പ്രതിച്ചേർക്കാനുള്ള തെളിവുകൾ ലഭ്യമായിട്ടില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു.
വഴിയെ പോകുന്നവരെയെല്ലാം പ്രതിയാക്കരുത്; പോലീസിനെതിരെ ഹൈക്കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കേസിൽ വഴിയെ പോകുന്നവരെയെല്ലാം പോലീസ് പ്രതിയാക്കരുതെന്നും കോടതി നിർദേശിച്ചു. നടനും സംവിധായകനുമായ നാദിർഷായുടെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്ന വേളയിലാണ് കോടതിയുടെ വിമർശനം.
കാണുന്നവരെ എല്ലാം പോലീസ് പ്രതിയാക്കരുത്. പ്രതികളുടെ എണ്ണം കൂടിയാൽ കേസ് വലുതാകില്ല. സാക്ഷിയെ സാക്ഷിയായി തന്നെ നിലനിർത്തണം. സാക്ഷികളെ പ്രതികളാക്കിയാൽ കേസ് കൈവിട്ടുപോകും. കുറ്റപത്രത്തിൽ ഉൾപ്പെട്ടിട്ടുള്ളവരെ മാത്രമേ പ്രതിചേർക്കാവൂ. ഈ സമാന്യതത്വം പോലീസ് മനസിലാക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
കേസിൽ നാദിർഷായുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കിയിരുന്നു. നിലവിൽ നാദിർഷാ അറസ്റ്റ് ഭയക്കേണ്ടതില്ല. ആവശ്യമെങ്കിൽ നിയമാനുസൃതം പോലീസിന് നാദിർഷായെ ചോദ്യം ചെയ്യാമെന്നും കോടതി പറഞ്ഞു. നിലവിൽ നാദിർഷായെ പ്രതിച്ചേർക്കാനുള്ള തെളിവുകൾ ലഭ്യമായിട്ടില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചിരുന്നു.
കേസിൽ പഴുതടച്ചുള്ള കുറ്റപത്രം സമർപ്പിക്കുക എന്നതാണ് പോലീസിന്റെ ലക്ഷ്യം. ഇതിനുള്ള സാവകാശം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. തിരക്കിട്ടു കുറ്റപത്രം സമർപ്പിക്കേണ്ട കാര്യമില്ലെന്ന് ലോക്നാഥ് ബെഹ്റയും പറഞ്ഞിരുന്നു.